-
റിയാദ്: സൗദിയില്‍ ആറ് പേര്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1147 കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി തന്റെ പതിവ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ന് 150 പേര്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം അറിയിച്ചു.
1147 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയില്‍ മൊത്തം രോഗികളുടെ എണ്ണം 11,631 ആയി ഉയര്‍ന്നു. ഇവരില്‍ 9,882 രോഗികള്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. 81 പേര്‍ ഗുരുതര സാഹചര്യത്തിലല്ലെന്നും വക്താവ് അറിയിച്ചു. ശേഷിക്കുന്ന രോഗികളില്‍ 109 പേര്‍ മരണപ്പെടുകയും 1640 രോഗികള്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിയത് 590 പേരാണ് റിയാദില്‍ സുഖം പ്രാപിച്ചത്. ശേഷം മക്ക 345, ജിദ്ദയില്‍ 237, ഖത്തീഫ് 124, ദമ്മാം 85, അബഹാ 37, മദീന 32, ജിസാന്‍ 24, നജ്റാന്‍ 23, ദഹ്റാന്‍ 23, ഹുഫൂഫ് 23, അല്‍ഖോബാര്‍ 17, തായിഫ് 14, അല്‍ബാഹ 14, ബിഷ 13, ബാക്കിയുള്ള സിറ്റികളില്‍ പത്തില്‍ താഴെയുമാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.സൗദി അറേബ്യയില്‍ 150 ല്‍ അധികം വരുന്ന ഫീല്‍ഡ് വര്‍ക്ക് ടീമുകള്‍ 5 ദശലക്ഷത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ നടത്തിയാതായി മന്ത്രാലയം വക്താവ് വ്യക്തമാക്കി.
അതേസമയം വിശുദ്ധ റമളാനിലെ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തി. 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെയാണ് കര്‍ഫ്യു സമയം.
സൗദിയില്‍ ഇന്ന് വിവിധ നഗരങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം:-
മക്ക 305, മദീന 299, ജിദ്ദ 171, റിയാദ് 148, ഹുഫൂഫ് 138, തായിഫ് 27, ജുബൈല്‍ 12, തബൂക് 10, ഖുലൈസ് 8, ബുറൈദ 6, ദമ്മാം 5, മഖ്വാ 3, ഉനൈസ, അറാര്‍, ഹദാ, ദഹ്റാന്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും അസീര്‍, അല്‍ജൗഫ്, ഖുന്‍ഫുദ, ഖുറയ്യാത്ത്, സീബത്തുല്‍ അലായ, ഖുറൈ, അല്‍ബാഹ എന്നിവിടങ്ങളില്‍ ഓരോന്നുവീതവുമാണ്.
സൗദിയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
മക്ക 2472, മദീന 1944, റിയാദ്: 1762, ജിദ്ദ 1679, ദമ്മാം 678, ഹുഫൂഫ് 507, തായിഫ് 131, തബൂക്ക് 119, ജുബൈല്‍ 97, ഖതീഫ് 73, ബുറൈദ, 46, ഖമീസ് 44, അല്‍കോബാര്‍ 38, യാമ്പു 36, ദഹ്റാന്‍ 36, ഖുലൈസ് 24 കേസുകളും ബാക്കിയുള്ള സിറ്റികളില്‍ 20 നു താഴെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlights: corona virus ooutbreak; six more deaths reported in saudi arabia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..