കൊറോണ: സൗദിയില്‍ നാലുപേര്‍ കൂടി മരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 1299 ആയി


ജാഫറലി പാലക്കോട്

Photo: Mathrubhumi Archives| ES Akhil

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു.മദീനയിലും ജിദ്ദയിലും രണ്ടുപേര്‍വീതമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

ഞായറാഴ്ച മരിച്ചവര്‍ക്ക് കൊറോണ വൈറസിന് പുറമെ വേറെയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു.ഇതുവരെ സൗദിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1299 ആയി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച 96 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ 12 പേര്‍ ഗുരുതരാവസ്ഥയിലാണ്.

അതേസമയം രാജ്യത്ത് നടപ്പിലാക്കിയ രാത്രികാല നിരോധനാജ്ഞ ഇന്നുമുതല്‍ ജിദ്ദയില്‍ വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തുടങ്ങി. അതോടൊപ്പം ജിദ്ദ നഗരത്തില്‍ നിന്നും പുറത്തുപോകുവാനും പുറത്തുള്ളവര്‍ക്ക് ജിദ്ദയിലേക്ക് വരാനും വിലക്കും ഏര്‍പ്പെടുത്തി.

Content Highlights: corona virus; four more deaths reported in saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented