കൊറോണ: സൗദിയില്‍ മൂന്ന് മരണം കൂടി; 1223 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു


ജാഫറലി പാലക്കോട്

-

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 139 ലെത്തി. 1223 പേര്‍ക്ക് കൂടി ഞായറാഴ്ച സൗദിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.

സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലിയാണ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധമായ കാര്യങ്ങള്‍ അറിയിച്ചത്. കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെ സൗദിയില്‍ 17,522 പേരിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 142 പേര്‍ ഞായറാഴ്ച രോഗം ഭേദമായി വിടുകളിലേക്ക് മടങ്ങിയതോടെ മൊത്തം 2357 പേരാണ് രോഗമുക്തരായത്.

നിലവില്‍ 15026 പേര്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 115 പേരൊഴിച്ച് മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.
മക്കയിലൊഴിച്ച് മറ്റിടങ്ങളിലെല്ലാം കര്‍ഫ്യൂ ഭാഗീകമായി പിന്‍വലിച്ചിട്ടുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented