-
ദോഹ: കൊറോണ പരിശോധനാ നിരക്കില്‍ ലോകത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. കൊവിഡ് 19 പരിശോധനയ്ക്ക് മുന്‍ഗണന നല്‍കിയും ആവശ്യമായ ലബോറട്ടറി സംവിധാനമൊരുക്കിയുമാണ് ഇത് സാധ്യമാക്കിയത്.
മാര്‍ച്ച് 17 വരെ 8,400ഓളം പേരെയാണ് രാജ്യത്ത് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ലബോറട്ടറി ഡിപാര്‍ട്ട്മെന്റ് ജീവനക്കാരുമായി നടന്ന യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
വളരെ നേരത്തെ തന്നെ ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരും തങ്ങള്‍ തയ്യാറാക്കിയിരുന്നുവെന്ന് ഡിപാര്‍ട്ട്മെന്റ് ഓഫ് ലബോട്ടറട്ടറി മെഡിസിന്‍ ആന്റ് പാത്തോളജി(ഡിഎല്‍എംപി) അധ്യക്ഷ ഡോ. അജായിബ് അല്‍ നാബിത്ത് പറഞ്ഞു.
കൊറോണ പരിശോധനയ്ക്കായി എച്ച്എംസി ലബോറട്ടറി മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും രാവിലെ 9മണി, വൈകീട്ട് 5 മണി, രാത്രി 10 മണി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഫലം പുറത്തുവിടുന്നത്. ഗുരുതര കേസുകള്‍ അടിയന്തരമായി പരിഗണിക്കുന്നുണ്ട്. പരിശോധന പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ തയ്യാറായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Corona Qatar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..