-
ദോഹ: ഖത്തറിലെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പേര്‍ താമസിച്ചാല്‍ ഒഴിപ്പിക്കും. നിയമലംഘനം കണ്ടെത്തുന്നതിന് ഖത്തറിലെ തൊഴില്‍, ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങള്‍ സംയുക്ത പരിശോധന ആരംഭിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നടപടി. കുടുംബ താമസ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ ഞെരുങ്ങിത്താമസിക്കുന്നത് തടയുന്ന നിയമവും തൊഴിലാളികളുടെ താമസ സ്ഥത്ത് ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്ന നിയമവും അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നത്.
ഏപ്രില്‍ 20 മുതല്‍ 29 വരെ നടത്തിയ പരിശോധനകളില്‍ 417 പാര്‍പ്പിട കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 1,855 കമ്പനികള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ക്ലീനിങ്, ലിമോസിന്‍, കോണ്‍ട്രാക്ടിങ് സര്‍വീസ്, റസ്റ്റോറന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഭൂരിഭാഗവും. ദോഹയിലെ നജ്മ, മന്‍സൂറ, ബിന്‍ ദിര്‍ഹം, ഓള്‍ഡ് സലത്ത, റിഫ, ഓള്‍ഡ് ഗാനിം തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമേ മാര്‍ക്കറ്റ് ഏരിയകളായ അല്‍ അസ്മക് സ്ട്രീറ്റ്, അബ്ദുല്ല ബിന്‍ ഥാനി സ്ട്രീറ്റ്, മുശെയ്രിബ് ഏരിയ, ഫരീജ് അബ്ദുല്‍ അസീസ്, അല്‍ മുന്‍തസ തുടങ്ങിയ പ്രദേശങ്ങളിലുമാണ് പരിശോധന നടന്നത്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരാഴ്ച്ചയക്കകം അധികമുള്ളവര്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
Content Highlights: Corona Pandemic Prevention Qatar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..