കുവൈത്തില്‍ നിന്നും ഹൈദരാബാദിലേക്കും നെടുമ്പാശ്ശേരിക്കുമുള്ള വിമാന സര്‍വീസ് ശനിയാഴ്ച


പി സി ഹരീഷ്

-

കുവൈത്ത് സിറ്റി: പ്രവാസികളെ തിരിച്ചുകൊണ്ടുപോവുന്ന ദൗത്യത്തിന്റെ ഭാഗമായി കുവൈത്തില്‍നിന്ന് ആദ്യ വിമാനങ്ങള്‍ ശനിയാഴ്ച്ച പുറപ്പെടും. നെടുമ്പാശ്ശേരിയിലേക്കും, ഹൈദരാബാദിലേക്കും രണ്ടു വിമാനങ്ങളാണ് ശനിയാഴ്ച്ച കുവൈത്തില്‍ നിന്നും പുറപ്പെടുന്നത്. ആദ്യ വിമാനം കുവൈത്ത് സമയം ഉച്ചക്ക് 1.45 ന് നെടുമ്പാശേരിയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട് രാത്രി 9.15 ന് നെടുമ്പാശേരിയിലെത്തും. ഉച്ചക്ക് 1.55 ന് ഹൈദരാബാദിലേക്ക് 150 യാത്രക്കാരുമായി പുറപ്പെട്ടു രാത്രി 9.00 ന് ഹൈദരാബാദിലെത്തും.

ഗര്‍ഭിണികള്‍, നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ട രോഗികള്‍, വിസിറ്റ് വിസയിലെത്തി മടങ്ങി പോകാന്‍ കഴിയാത്തവരും കുട്ടികളുമാണ് യാത്ര ചെയ്യുന്നത്. എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ചു ടിക്കറ്റ് ബുക്കിംഗ് തുടരുകയാണ്.

ടിക്കറ്റ് വിതരണം, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒരുമിച്ചുകൂട്ടി വിമാനത്താവളത്തില്‍ എത്തിക്കല്‍ തുടങ്ങിയ അടിയന്തര കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാവാന്‍ സാധ്യത കുറവാണെന്നും അറിയുന്നു. ഈ സാഹചര്യത്തില്‍ സര്‍വീസ് നീട്ടിവെക്കാനും അധികൃതര്‍ നിര്‍ബന്ധിതരായേക്കും.

കുവൈത്തില്‍നിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച ഹൈദരാബാദിലേക്കും ശനിയാഴ്ച കൊച്ചിയിലേക്കും ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹമ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും ആണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിച്ചതോടെ ഷെഡ്യൂള്‍ അനുസരിച്ചുള്ള വിമാന സര്‍വീസുകള്‍ തുടുരുമെന്നാണ് അറിയുന്നത്.

അതേസമയം കുവൈത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 13, 000 ത്തോളം വരുന്ന ഇന്ത്യക്കാരെയും വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കും. ഇതു സംബന്ധിച്ചു കുവൈത്ത് - ഇന്ത്യ നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുന്നു.

Content Highlights: Corona Pandemic; First Flight service from Kuwait to India today

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented