കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹും പൊതുമരാമത്ത് മന്ത്രി ഡോ. റാണ അൽ ഫാരിസും പുതിയ കൊറോണ ക്വാറന്റൈൻ കേന്ദ്രത്തിൽ.
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തില്‍ ഒരാള്‍ കൂടി മരിച്ചു. 57 വയസുള്ള ഇറാന്‍ സ്വദേശിയാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മരണം 20 ആയി.
52 ഇന്ത്യക്കാരടക്കം 183 പേര്‍ക്ക് കൂടി ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 3075 അയി. ഇതില്‍ 1546 പേര്‍ ഇന്ത്യക്കാരാണ്.
ക്വാറന്റൈനിലായിരുന്ന 150 പേര്‍ കൂടി ഞായറാഴ്ച രോഗ മുക്തരായി. ഇതോടെ രാജ്യത്ത് 806 പേര്‍ രോഗ മുക്തി നേടിയെന്നും 2249 പേര്‍ ചികിത്സയിലും 61 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 61 പേരില്‍ 31 പേരുടെ നില ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊറോണ രോഗ ബാധ വര്‍ധിക്കുന്നു. മുബാറക്ക് ആശുപത്രിയില്‍ 8 ഡോക്ടര്‍മാര്‍ക്കും 22 നഴ്‌സുമാര്‍ക്കും കൊറോണ ബാധിച്ചു.
അതേസമയം ഈദുല്‍ ഫിത്തര്‍ കഴിയുന്നതോടെ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുമെന്നും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആലോചിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
കൂടുതല്‍ കൊറോണ ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു 1250 കിടക്കകളുള്ള പുതിയ കൊറോണ ക്വാറന്റൈന്‍ കേന്ദ്രം തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന വേളയില്‍ മന്ത്രി പറഞ്ഞു. മെയ് മാസം അവസാനത്തോടെ 5000 കിടക്കകളുള്ള പുതിയ മറ്റു യൂണിറ്റുകളും തുറന്നു പ്രവര്‍ത്തിക്കും.
കുവൈത്ത് പൊതുമരാമത്തു മന്ത്രാലയമാണ് ജാബിര്‍ അഹമ്മദ് സ്‌പോര്‍ട്ട്‌സ് സ്റ്റേഡിയത്തില്‍ വിപുലമായ കൊറോണ ക്വാറന്റൈന്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്. കൂടാതെ മിശ്രഫിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 250 കിടക്കകളോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്തി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..