റിയാദ്-കോഴിക്കോട് പ്രത്യേക വിമാനം ഇന്നില്ല, വെള്ളിയാഴ്ച മുതല്‍


ജാഫറലി പാലക്കോട്

സൗദിയില്‍നിന്ന് അവസരം ആയിരം പേര്‍ക്ക് മാത്രം

പ്രതീകാത്മക ചിത്രം

റയാദ്: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി ഇന്ന് റിയാദില്‍നിന്ന് പുറപ്പെടാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക വിമാനം ഉണ്ടാാവില്ല. പകരം വെള്ളിയാഴ്ച ആയിരിക്കും വിമാനം ഉണ്ടാവുക. റിയാദില്‍നിന്ന് വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് ആദ്യ വിമാനം പറക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഓണ്‍ലൈന്‍ വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൗദിയില്‍ നിന്ന് അഞ്ച് വിമാനങ്ങളായിരുന്നു ഇന്ത്യക്കാരെ തിരികെ എത്തിക്കുവാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്ന് വിമാനങ്ങള്‍ കേരളത്തിലേക്കാണ്.
ആദ്യ ദിവസമായ മേയ് വ്യാഴാഴ്ച റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുമാണ് ആണ് സര്‍വ്വീസ് എന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ ഷെഡ്യൂളിലാണ് ഇപ്പോള്‍ മാറ്റം വന്നിട്ടുള്ളത്.

ആകെ ആയിരത്തില്‍ താഴെ പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. അതേസമയം ഇത് ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ നടപടി അല്ലെന്നാണ് അംബാസിഡര്‍ അറിയിച്ചിട്ടുള്ളത്. മറിച്ച് അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരെ അയക്കുകയാണെന്ന് അംബാസിഡര്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡ് ലക്ഷണങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമെ യാത്ര അനുവദിക്കുകയുള്ളു. പരിശോധനയില്‍ കോവിഡില്ലെന്ന് ഉറപ്പായവര്‍ക്കു മാത്രം വിമാനത്തിലെ ബോര്‍ഡിംഗ് പാസ് നല്‍കും.

അറുപതിനായിരത്തോളം ഇന്ത്യക്കാരാണ് സൗദിയില്‍നിന്നും നാട്ടിലേക്ക് പോകുവാനായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൗദിയില്‍ കര്‍ഫ്യൂ നിലവിലുള്ളതിനാല്‍ റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ സൗദിയുടെ ഉള്‍പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല. സൗദി അധികൃതര്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കുന്നത് അനുസരിച്ച് സൗദിയിലെ ഉള്‍പ്രദേശത്തുള്ള ഇന്ത്യക്കാരെ പിന്നീട് നാട്ടില്‍കൊണ്ടുപോകുന്ന കാര്യം പിന്നീട് പരിഗണിക്കും.

Content Highlights: Corona Crisis; Riyadh- Kozhikode Spacial Flight

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented