നാസർ ഇബ്രാഹിം, കെ.എൻ. സുലൈമാൻ മദനി, സലാഹ് കാരാടൻ.
കുവൈത്ത് സിറ്റി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി സെന്ററുകളുടെ ജി.സി.സി. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചെയര്മാന് സലാഹ് കാരാടന്‍ (സൗദി), ജനറല്‍ കണ്‍വീനര്‍ കെ.എന്‍. സുലൈമാന്‍ മദനി (ഖത്തര്‍), ഫൈനാന്‍സ് കണ്‍വീനര്‍ നാസര്‍ ഇബ്രാഹിം (യു.എ.ഇ) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് ചെയര്മാന്മാരായി അബൂബക്കര്‍ സിദ്ദീഖ് മദനി (കുവൈറ്റ്), അസൈനാര്‍ അന്‍സാരി (യു.എ.ഇ), ഹുസൈന് മാസ്റ്റര്‍ (ഒമാന്‍) എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി യൂസഫ് കൊടിഞ്ഞി (സൗദി), സയ്യിദ് അബ്ദുറഹിമാന് തങ്ങള്‍ (കുവൈറ്റ്), ബഷീര്‍ അന്‍വാരി (ഖത്തര്‍), സുദീര്‍ അബൂബക്കര്‍ (ബഹറൈന്‍) എന്നിവരെയും തിരഞ്ഞെടുത്തു. എം.അഹമ്മദ് കുട്ടി മദനി, എം.ടി. മനാഫ് എന്നിവര്‍ സമിതി അംഗങ്ങളാണ്.
യോഗത്തില്‍ കെ.എന്‍.എം മര്‍ക്കസു ദഅവ സെക്രെട്ടറി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. എന്‍.എം അബ്ദുല്‍ ജലീല്‍ തെരെഞ്ഞെടുപ്പ് നിയന്തിച്ചു. ഡോ. അനസ് കടലുണ്ടി, മനാഫ് മാസ്റ്റര്‍, ഷമീര്‍ വലിയവീട്ടില്‍, അസ്കര്‍ ഒതായി, ഇബ്രാഹിം കുട്ടി സലഫി, സാബിര്‍ ഷൗക്കത്ത്, ഷാജഹാന് എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍.എം സംസ്ഥാന സെക്രെട്ടറി ഡോ. ജാബിര്‍ അമാനി സ്വാഗതവും അസൈനാര്‍ അന്‍സാരി നന്ദിയും പറഞ്ഞു.
Content Highlights: Coordinating Committee formed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..