.jpg?$p=46e3db6&f=16x10&w=856&q=0.8)
റിയാദ്
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ താമസക്കാർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ നഗരത്തിൽ വൈകുന്നേരങ്ങളിലുള്ള നിർമാണവും പൊളിക്കലും നിരോധിച്ചതായി പ്രാദേശിക അധികാരികൾ അറിയിച്ചു. റിയാദ് നിവാസികൾക്ക് നിശബ്ധത ഉറപ്പാക്കാനാണ് നടപടി. സൂര്യാസ്ഥമയ സമയത്തെ മഗ്രിബ് ബാങ്കിന് ശേഷം മുതൽ രാവിലെ 7 മണി വരെ ഇത്തരം പ്രവൃത്തികൾ നിരോധിക്കുന്നതായി റിയാദ് നഗര മുനിസിപ്പാലിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിരോധനം ലംഘിച്ചും നിർമാണവും പൊളിക്കലും തുടരുന്നവർ 10,000 റിയാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന സൗദി തലസ്ഥാന നഗരിയും പ്രധാന നഗരവുമായ റിയാദിൽ ഏകദേശം 8 ദശലക്ഷം ജനസംഖ്യയുണ്ട്.
Content Highlights: construction and demolitions banned after evening at riyadh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..