ഡോ. എബ്രഹാം കൊല്ലമന
ദോഹ: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും, സാമൂഹിക-സാംസ്കരിക വിദ്യഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യവും, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ (ഫോട്ടോ) സ്ഥാപക അംഗവും, മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഡോക്ടര്‍ എബ്രഹാം കൊല്ലമനയുടെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു.
1974-ല്‍ മിനിസട്രി ഓഫ് പബ്ലിക് ഹെല്‍ത്തില്‍ ഡോക്ടറായി സേവനം തുടങ്ങിയ കൊല്ലമന ദോഹയിലെ സാമൂഹിക-സംസ്കാരിക രംഗത്തും പ്രവര്‍ത്തിച്ചു, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ്, ഐ,സി.സി മാനേജിംഗ് കമ്മിറ്റി അംഗം, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം, ഇന്‍കാസ് സ്ഥാപക അംഗം, ഇന്‍കാസ് ആലപുഴ ജില്ലാ പ്രസിഡന്റ്, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് സ്ഥാപകരില്‍ ഒരാള്‍ എന്നീ നിലകളില്‍ പ്രശസ്തനായി. ദോഹയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോക്ടര്‍ ലീലാമ്മ എബ്രഹാം ആണ് ഭാര്യ.
ആര്‍ക്കും ഏതു സമയത്തും സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഡോക്ടറെ സമീപിക്കാമായിരുന്നുവെന്നു എളിമയുടെയും, സ്നേഹത്തിന്റെയും, മനുഷ്യത്വത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു ഡോക്ടര്‍ എന്നും ഫോട്ടോ രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ അനുസ്മരിച്ചു.
ഫോട്ടാ പ്രസിഡന്റ് ജിജി ജോണിന്റെ അധ്യക്ഷതയില്‍ നടന്ന മീറ്റിംഗില്‍, തോമസ് കുര്യന്, കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, ഫിലിപ്പ് പി ജോണ്‍, സന്തോഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Condolences on the death of Dr. Abraham Kollamana
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..