പദ്മനാഭന്റെ വേര്‍പാടില്‍ പി.പി.എ അനുശോചിച്ചു


condolence meeting
മനാമ: ബഹ്‌റൈനിലെ പ്രോഗ്രസ്സീവ് പാരന്റ്‌സ് അലയന്‍സ് (പി.പി.എ) ലെയ്‌സന്‍ കമ്മറ്റി അംഗവും, യുഎസ് നേവി ജീവനക്കാരനുമായിരുന്ന പദ്മനാഭന്റെ വേര്‍പാടില്‍ പി.പി.എ എല്‍.സി യോഗം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. ബി.കെ.എസ് അംഗമായിരുന്ന അദ്ദേഹം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റെ പ്രവര്‍ത്തകനും, സംഗീതജ്ഞനും ആയിരുന്നു. സാംസ്‌കാരിക സംഘടനയായ ബഹ്റൈന്‍ പയനീയറിന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം നിരവധി സുഹൃദ് ബന്ധങ്ങളുടെ ഉടമയും ഇന്ത്യന്‍ സ്‌കൂളിന്റ രക്ഷകര്‍തൃ സമിതിയില്‍ അംഗവുമായിരുന്നു. സ്‌കൂള്‍ നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുവാന്‍ സംഘടിപ്പിക്കുന്ന മേളകളുടെയും, സ്‌കൂള്‍ ബസ് പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ട്രന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലും സജ്ജീവ
സാന്നിധ്യമായിരുന്നു.

കെഎംസിസി ഹാളില്‍കൂടിയ യോഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, പി.പി.എ രക്ഷാധികാരി മുഹമ്മദ് ഹുസ്സൈന്‍ മാലീം, പി.പി.എ കണ്‍വീനര്‍ വിപിന്‍ പി.എം, സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി, സ്‌കൂള്‍ ഇ.സി മെംബര്‍മാരായ പ്രേമലത എന്‍.എസ്, അഡ്വ.ബിനു മണ്ണില്‍, ലൈസന്‍ കമ്മിറ്റി അംഗങ്ങളായ അര്‍ഷദ് ഖാന്‍, ഷാഫി, പറക്കട്ട, എം.ശശിധരന്‍, തുടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിച്ചു. പദ്മനാഭന്റെ മകന്‍ പ്രണവ് വികാര നിര്‍ഭരമായി സംസാരിച്ചു.. ഐ എസ് ബി, ഇ.സി അംഗങ്ങളായ സജി മങ്ങാട്ട്, മുഹമ്മദ് നയാസ്, ലൈസന്‍ കമ്മിറ്റി അംഗങ്ങളായ ചെമ്പന്‍ ജലാല്‍, നാസര്‍ മഞ്ചേരി മുഹമ്മദ് ഗയാസ്, സന്തോഷ് കുമാര്‍, ബിനോജ് മാത്യു, റിയാസ് ഇബ്രാഹിം, അഷ്‌റഫ് കാട്ടില്‍പീടിക, മൊയ്ദീന്‍ പാഴൂര്‍, പ്രിന്‍സ് ജി മാങ്ങാട്, തൗഫീഖ്, നൂറുദീന്‍, ഹകീം തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented