മനാമ: ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി കുടുംബാംഗം എബിനി ബിനുരാജിന്റെ (41) ആകസ്മികമായ നിര്യാണത്തില്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്നു അനുശോചനം രേഖപ്പെടുത്തി. ജി.എസ്.എസ്. ചെയര്‍മാന്‍ കെ.ചന്ദ്രബോസ് അധ്യക്ഷനായിരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജേഷ് കണിയാംപറമ്പില്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുമാര്‍, ട്രഷറര്‍ എന്‍.എസ്. റോയ്, അസിസ്റ്റന്റ് സെക്രട്ടറി സുരേന്ദ്രന്‍ സോപാനം എന്നിവര്‍ സംസാരിച്ചു.
ന്യൂഹൊറൈസണ്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു എബിനി. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബിനുരാജിന്റെ ഭാര്യയാണ്. രണ്ടു ആണ്‍മക്കളുണ്ട്. മലയാളം മിഷന്റെ കീഴിലുള്ള ജി.എസ്.എസ്. മലയാള പാഠശാലയിലെ അധ്യാപികയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..