സൗദി ദേശീയ ദിനത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ കിഴിവ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

റിയാദ്: സൗദി ദേശീയ ദിനത്തില്‍ സ്ഥാപനങ്ങള്‍ക്ക് കിഴിവ് അനുവദിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

കിഴിവുകള്‍ അനുവദിക്കുന്നതിന് മന്ത്രാലയം ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്പ്രകാരം ദേശീയ ദിന ഡിസ്‌കൗണ്ടുകളും വില്‍പ്പനയും നടത്താന്‍ സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി കരസ്ഥമാക്കണം. ഡിസ്‌കൗണ്ട് നല്‍കാന്‍ മന്ത്രാലയം അനുവദിച്ച അനുമതിയുടെ പകര്‍പ്പ് സ്ഥാപനങ്ങള്‍ ഉചിതമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. അതുവഴി ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് സംബന്ധമായ വിശദ വിവരങ്ങള്‍ വ്യക്തമായി അറിയാന്‍ സാധിക്കണം.

അതോടൊപ്പം, നല്‍കുന്ന കിഴിവുകള്‍ക്ക് മുമ്പും ശേഷവുമുള്ള വിലയും വ്യത്യാസവും ഉപഭോക്താവിന് മനസ്സിലാകും വിധം കിഴിവ് നല്‍കുന്ന ഉല്‍പന്നത്തിന് മുകളില്‍ ലേബല്‍ പതിച്ചിരിക്കണം. ഡിസ്‌കൗണ്ട് ഷെഡ്യൂള്‍ ചെയ്ത ദിവസം മുതല്‍ 15 ദിവസം കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

സെപ്തംബര്‍ 17 മുതല്‍ ദേശീയ ദിന ഡിസ്‌കൗണ്ടുകള്‍ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിക്കുവാന്‍ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഡിസ്‌കൗണ്ട് പ്രദര്‍ശിപ്പിക്കാന്‍ ലൈസന്‍സുള്ള ഷോപ്പിന്റെ പേരും വിലാസവുമായാണ് അപേക്ഷിക്കേണ്ടത്. സ്ഥാപനങ്ങള്‍ എന്നുമുതല്‍ എന്നുവരെ കിഴിവ് നല്‍കുമെന്ന് മന്ത്രാലയത്തെ അറിയിക്കണം. ഡിസ്‌കൗണ്ട് നല്‍കുന്ന സാധനങ്ങളുടെ വ്യക്തമായ പട്ടികയും എത്ര ശതമാനമാണ് ഡിസ്‌കൗണ്ട് നല്‍കുന്നതെന്നും മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം.

Content Highlights: Commercial establishments have announced conditions for giving discounts on Saudi National Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented