ഉപഭോക്താക്കളെ നിര്‍ബന്ധിക്കാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമില്ലെന്ന് വാണിജ്യ മന്ത്രാലയം


ജാഫറലി പാലക്കോട്

പ്രതീകാത്മകചിത്രം

ജിദ്ദ: രണ്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ഒരു ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയെ മറ്റൊന്നുമായി ബന്ധിപ്പിക്കാനോ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാന്‍ വില്‍പ്പനക്കാരന് അവകാശമില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം (എംഒസി) വ്യക്തമാക്കി.

ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിനുള്ള പ്രതിവാര പ്രചാരണത്തിന്റെ ഭാഗമായി ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഇന്‍ഫോഗ്രാഫിക്കിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

എന്നാല്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു പ്രത്യേക ഉല്‍പ്പന്നം വാങ്ങുമ്പോള്‍ മറ്റൊരു ഇനം സൗജന്യമായി ലഭിക്കുമെന്ന ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ സ്റ്റോറുകള്‍ക്കോ വില്‍പ്പനക്കാര്‍ക്കോ ഈ രീതി ഉപയോഗിക്കാന്‍ അനുവാദമുണ്ട്.

ഒരു ഉല്‍പ്പന്നത്തിന്റെ ബ്രോഷറോ കാറ്റലോഗോ രണ്ട് ഇനങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നതാണ് മറ്റൊരു അപവാദമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, പൊതുജനങ്ങള്‍ക്ക് https://dalil.mc.gov.sa/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്തൃ ഗൈഡിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.

Content Highlights: Commerce Ministry says sellers have no right to coerce consumers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented