ഡിഫ സൂപ്പര്‍ കപ്പിന് വര്‍ണാഭമായ തുടക്കം


ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ മേളയുടെ ഉദ്ഘാടനം നജീബ് മുസ്ല്യാരകത്ത് നിർവക്കുന്നു | Photo: Pravasi mail

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഡ്രീം ഡിസ്റ്റിനേഷന്‍ ഡിഫ സൂപ്പര്‍ കപ്പിന് അല്‍ കോബാര്‍ റാക്ക സ്‌പോട്ട് യാഡ് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം.

കോവിഡ് മഹാമാരി മൂലം നിശ്ചലമായ കാല്‍പന്ത് മൈതാനങ്ങളെ പഴയ പ്രതാപകാലത്തേക്ക് തിരിച്ച് കൊണ്ട് പോകുന്നതിന്റെ ഭാഗമായാണ് ഡിഫ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയുടേയും സൗദിയുടേയും പതാകള്‍ വഹിച്ച് ഡിഫ വളണ്ടിയര്‍മാര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്.

മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ സാജിദ് ആറാട്ടുപുഴയുടെ വരികള്‍ക്ക് ഡിഫ വളണ്ടിയര്‍മാര്‍ സ്റ്റേഡിയത്തില്‍ ദ്യശ്യവിരുന്നൊരുക്കി. കോവിഡ് മഹാമാരി കാലത്ത് സ്വദേശികളെ പോലെ വിദേശികളേയും ചേര്‍ത്ത് നിറുത്തിയ സൗദി ഭരണകൂടത്തിനും മഹാമാരി കാലത്ത് സേവന നിരതരായ ആരോഗ്യ-സാമുഹ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന ബാനറിന് പിന്നില്‍ അണിനിരന്ന് ഡിഫ വളണ്ടിയര്‍മാര്‍ സല്യൂട്ട് നല്‍കി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കി സ്റ്റോണ്‍ എം ഡി നജീബ് മുസ്ല്യാരകത്ത് നിര്‍വ്വഹിച്ചു.

ദമാമിലെ വിദ്യാഭ്യാസ സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖരായ കെ.പി. മാമു മാസ്റ്റര്‍, ഡോ: മുഹമ്മദ് ഇര്‍ഫാന്‍ വഹീദ്, അജ്മല്‍ അമീര്‍ (റാഡ്‌കെം), ദാസന്‍ രാഘവന്‍, ആലികുട്ടി ഒളവട്ടൂര്‍, റഹീം മടത്തറ, ലിയാക്കത്ത് കരങ്ങാടന്‍, ഷമീര്‍ കൊടിയത്തൂര്‍, സാബിത്ത് പാവറട്ടി, സുലൈമാന്‍ റോമ കാസ്റ്റില്‍, സലാം വര്‍ക്കല, പി.ടി അലവി, സാജിദ് ആറാട്ടുപുഴ, റഫീക് ചേമ്പോത്തറ, പ്രവീണ്‍ വല്ലത്ത്, പി.എ.എം ഹാരിസ്, വില്‍ഫ്രഡ് ആന്ഡ്രൂസ്, സകീര്‍ വള്ളകടവ് എന്നിവര്‍ പങ്കെടുത്തു. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത് ടീമുകളാണ് മാറ്റുരക്കുന്നത്. വിജയികള്‍ക്ക് പ്രൈസ്മണിയും ട്രോഫിയും സമ്മാനിക്കും. ജുലൈ ഒന്നിനാണ് കലാശപ്പോരാട്ടം. ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ റഫീക് കൂട്ടിലങ്ങാടി അധ്യക്ഷനായിരുന്നു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ഭാരവാഹികളായ മന്‍സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, ഖലീല്‍ പൊന്നാനി, റിയാസ് പറളി, ജൌഹര്‍ കുനിയില്‍, ജാബിര്‍ ഷൗക്കത്ത്, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന് എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

Content Highlights: Colorful start to the Defa Super Cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented