-
മനാമ: ക്ലേ മോഡലിങ്ങില്‍ കിഡ്സ് വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോര്‍ഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് എന്നിവ കരസ്ഥമാക്കി മികവ് തെളിയിച്ച ദാറുല്‍ ഈമാന്‍ കേരളം വിഭാഗം മദ്രസ വിദ്യാര്‍ത്ഥിനി ആഫ്രീന്‍ മറിയം അദ്നാനെ ആദരിച്ചു. മദ്രസ പ്രിന്‍സിപ്പല്‍ സഈദ് റമദാന് നദ്വി മൊമെന്റോ കൈമാറി. കൂടുതല്‍ നേട്ടങ്ങളും മികവും കരസ്ഥമാക്കാന്‍ ആഫ്രീന്‍ സാധിക്കട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ആശംസിച്ചു. സിഞ്ചിലെ ഫ്രന്റ്സ് ഹാളില്‍ മുബാറക് ബഷീറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച അനുമോദന യോഗത്തില്‍ മദ്രസ രക്ഷാധികാരി ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ഫ്രന്റ്സ് ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ബാസ് മലയില്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നൗമല്‍ റഹ്മാന് നന്ദിയും പറഞ്ഞു. സക്കീന അബ്ബാസ്, ഗഫൂര്‍ മൂക്കുതല, മുഹമ്മദ് ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..