
-
ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തര്‍ ബന്ധം ഊഷ്മളമാക്കുക, ഖത്തര്‍ 2022 നു ഇന്ത്യന്‍ ജനതയുടെ ഐക്യധാര്‍ഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ സ്പോര്‍ട്സ്, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്, സുപ്രീം കമ്മിറ്റീ ഫോര്‍ ലെഗസി എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന ആള് ഇന്ത്യ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ എട്ടാമത് എഡിഷന്റെ മുഖ്യ പ്രായോജകരായി ഖത്തറിലെ പ്രശസ്ത സംരംഭകരായ സിറ്റി എക്സ്ചേഞ്ചുമായി ഖിയ ഭാരവാഹികള്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. പ്രശസ്ത മണി ട്രാന്‍സ്ഫര്‍ കമ്പനി ആയ ട്രാന്സ്ഫാസ്റ്റുമായി സംയുക്തമായാണ് ടൂര്‍ണമെന്റ് സ്പോണ്സര് ചെയ്യുന്നത് .
സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ശ്രീ ശറഫ് പി ഹമീദ്, ഖിയ ജനറല്‍ കണ്‍വീനര്‍ നിഹാദ് അലി എന്നിവരാണ് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പിട്ടത്. ട്രാന്‍സ്ഫാസ്റ് കണ്ട്രി മാനേജര്‍ ജിതേഷ് വടക്കേടത് ധാരണാ പത്രം നിഹാദിനു കൈമാറി. സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍ , ഖിയ കോര്‍പ്പറേറ്റ് ഹെഡ് ഖലീല്‍, അബ്ദുറഹീം, ഹംസ യൂസുഫ് എന്നിവര്‍ ചടങ്ങില്‍ സന്ദിഹിതരായിരുന്നു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം ചലിക്കാന്‍ എന്നും സിറ്റി എക്സ്ചേഞ്ച് പ്രതിജ്ഞാബന്ധരാണെന്ന് ചടങ്ങില്‍ സംസാരിച്ച ഷറഫ് പി ഹമീദ് അറിയിച്ചു. ഖിയയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും അവരുമായി സഹകരിക്കാന്‍ ഈ വര്‍ഷവും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിന്റെ വികസനത്തിന് സംഭാവന നല്‍കുന്നതിനും ഫുട്ബോള്‍ വഴി ഇന്ത്യ ഖത്തര്‍ ബന്ധം ഊട്ടിയുറപ്പിക്കാനുമായാണ് ഖിയ ശ്രമിക്കുന്നതെന്ന് കണ്‍വീനര്‍ നിഹാദ് അലി പറഞ്ഞു.
ഈ വര്‍ഷത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യതിരിക്തമായികുമെന്നും നിറയെ സര്‍പ്രൈസ്കള്‍ നിറഞ്ഞതായിരിക്കുമെന്നും തുടര്‍ന്ന് സംസാരിച്ച ഖലീല്‍ എ പി അറിയിച്ചു. മാര്‍ച്ച് ആദ്യ വാരം മുതല്‍ ഏപ്രില്‍ അവസാനം വരെയാണ് ടൂര്‍ണമെന്റ്.
Content Highlights: city exchange and transfast will be the sponsers of Khiya champions league 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..