സിറ്റി ബസ് സര്‍വീസിന് ഗതാഗത അതോറിറ്റിയുടെ ചട്ടങ്ങള്‍


ജാഫറലി പാലക്കോട്

.

റിയാദ്: സൗദി നഗരങ്ങളില്‍ പാസഞ്ചര്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പൊതു അഭിപ്രായത്തിനായി കരട് നിയമത്തില്‍ അടുത്തിടെ നടപടിക്രമങ്ങളും ആവശ്യകതകളും അവതരിപ്പിച്ചിരുന്നു.

സ്വന്തം തെറ്റുകള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ധാര്‍മികവുമായ നഷ്ടപരിഹാരം നല്‍കാന്‍ ലൈസന്‍സി ബാധ്യസ്ഥനാണെന്ന് ചട്ടങ്ങള്‍ അനുശാസിക്കുന്നു.

ചട്ടങ്ങള്‍ അനുസരിച്ച്, ഉപയോഗത്തിലുള്ള ബസ് പൊതുഗതാഗതത്തിന് അനുയോജ്യമായിരിക്കണം. ഉപയോഗിക്കുന്ന ബസിന്റെ ആയുസ്സ് നിര്‍മ്മാണ വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ കൂടരുത്.

ബസുകള്‍ യഥാര്‍ത്ഥത്തില്‍ സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലായിരിക്കണം. നഗരങ്ങള്‍ക്കുള്ളില്‍ ബസുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള ഏതെങ്കിലും ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സില്‍ അനുശാസിക്കുന്ന പിഴകള്‍ ചുമത്താനുള്ള അവകാശം ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി0ുണ്ടായിരിക്കും. ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും അനുസൃതമായി നല്‍കിയിട്ടുള്ള സാധുവായ പബ്ലിക് ബസ് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.

Content Highlights: city bus service, Riyadh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented