
പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
ജിദ്ദ: സൗദി പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്.
നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്. പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ കാണിച്ചുകൊടുക്കാറുമാണ് പതിവ്. ഇക്കാമ പ്രദര്ശിയപ്പിക്കാത്ത വിദേശികള്‍ക്കെതിരെ നിയമ നടപടി സ്വികരിക്കാനുമുണ്ട്.
എന്നാല്‍ പ്ലാസ്റ്റിക്ക് രൂപത്തിലുള്ള ഇക്കാമ ഡിജിറ്റല്‍ രൂപത്തിലാക്കി പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് സൗദി ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല് മുശാരി പറഞ്ഞു. പരിശോധന സമയത്ത് പോലീസുകാരുടെ മൊബൈല്‍ ഫോണിലെ മൈദാന് ആപ് വഴി ഡിജിറ്റല്‍ ഇഖാമ അവര്‍ക്ക് പരിശോധിക്കാനാകും. ഫോണുകളില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഡിജിറ്റല്‍ ഇഖാമ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുക്കാനാകും.
Content Highlights: Citizens and expats can enjoy Digital ID in all transactions in Saudi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..