ഫാദർ മിഥുൻ ജെ. ഫ്രാൻസിസ് ( ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്) ആശംസ നേർന്നു സംസാരിക്കുന്നു
മനാമ: ബഹ്‌റൈന്‍ ദിശ സെന്റര്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷനുമായി സഹകരിച്ച് ക്രിസ്മസ് പുതുവത്സര സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ സമൂഹങ്ങളിലുള്ള വ്യക്തികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ഫേസ്ബുക്ക് ലൈവായും സൂം പ്ലാറ്റ്‌ഫോമിലുമായി ഓണ്‍ലൈനില്‍ നടത്തിയ പരിപാടിയില്‍ ഡയലോഗ് സെന്റര്‍ കേരള സംസ്ഥാന സമിതി അംഗം വി.എന്‍ ഹാരിസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
സ്വന്തം മതത്തിലും ആദര്‍ശത്തിലും അടിയുറച്ചു നില്‍ക്കുന്ന മനുഷ്യര്‍ക്ക് മറ്റൊരു മതത്തിലോ ആദര്‍ശത്തിലോ നിലകൊള്ളുന്ന മനുഷ്യരെ സ്‌നേഹിക്കാനോ ആദരിക്കാനോ കഴിയില്ലെന്ന തെറ്റായ ധാരണ സമൂഹങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ് ഇത്തരം സ്‌നേഹ സംഗമങ്ങള്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും പരസ്പരം സ്‌നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും മതഗ്രന്ഥങ്ങള്‍ അടിസ്ഥാനപരമായി ഊന്നുന്ന സന്ദേശം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാര്‍ റവ. സാം ജോര്‍ജ്, ഫാദര്‍ മിഥുന്‍ ജെ. ഫ്രാന്‍സിസ് (ഹെന്‍ട്രി മാര്‍ട്ടിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദിശ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ് സ്വാഗതവും ഫ്രന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി സമാപനവും നിര്‍വഹിച്ചു. നജ്ദ റഫീഖ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. യൂനുസ് സലീം, മുഹമ്മദ് ഷാജി, ആഷിക് എരുമേലി ബഷീര്‍ കാവില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..