ചില്ല പ്രതിമാസ വായന സംഘടിപ്പിച്ചു


ചില്ലയുടെ ജൂലൈ മാസ വായന ഷഹീബ വി കെ ഉദ്ഘാടനം ചെയ്യുന്നു

റിയാദ് : വായനയുടെ നവ്യാനുഭവവുമായി റിയാദ് കേളിയുടെ സാഹിത്യ കൂട്ടായ്മയായ ചില്ല ജൂലായ് മാസവായന സംഘടിപ്പിച്ചു. റിയാദ് ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിലായിരുന്നു പ്രതിമാസ വായന നടന്നത്. ചടങ്ങില്‍ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭങ്ങളാണ് പങ്കുവച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയ അന്തര്‍ നാടകങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന പുസ്തകം പരിചയപ്പെടുത്തികൊണ്ട് ഷഹീബ വി കെ പരിപാടി ഉദ്ഘാടനം ചെയ്തു. തച്ചനക്കര ഗ്രാമത്തെ ഒരു ചരിത്രഗവേഷകന്റെ സൂക്ഷ്മതയോടെയാണ് കാന്‍വാസിലെന്നപോലെ പകര്‍ത്തിയ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന പുസ്തകം സീബ കൂവോടും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം പറയുന്ന പ്രമീള. പിയുടെ 'എറിയോറും ഊത്തോളും' എന്ന പുസ്തകം വിനയന്‍ സി.കെയും, ഖില്‍ജി മുതല്‍ ശിവജിവരെയുള്ളവരുടെ ചരിത്രത്തെ അനാവരണം ചെയ്യുന്ന മനു എസ്. പിള്ളയുടെ 'റിബല്‍ സുല്‍ത്താന്‍സ്' എന്ന പുസ്തകം വിപിന്‍ കുമാറും, രക്തസാക്ഷികളെയും ഒപ്പം രക്തസാക്ഷി കുടുംബങ്ങളിലെ ജീവിതങ്ങളുടെ ഉള്ളറകളിലേക്കും വായനക്കാരനെ കൈപിടിച്ച് നടത്തുന്ന പയ്യന്നൂര്‍ കുഞ്ഞിരാമന്റെ 'ചരിത്ര സാക്ഷ്യം' എന്ന പുസ്തകം സതീഷ് കുമാറും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍, 'ആ പൂവ് നീ എന്ത് ചെയ്തു' എന്ന പേരില്‍ നടന്ന മുഴുദിന ബഷീര്‍ സ്മൃതിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും, കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുമുള്ള ഉപഹാര വിതരണവും നടന്നു. ജൂലൈ ചില്ല വായനക്ക് മൂസ കൊമ്പന്‍ നേതൃത്വം നല്‍കി.

Content Highlights: chilla-reading


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented