-
മനാമ: കോവിഡ് ബാധിച്ചതിനു പിന്നാലെ ന്യൂമോണിയയും സ്ട്രോക്കും മൂലം നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന ബഹ്റൈനിലെ കലാസാംസ്കാരിക പ്രവര്‍ത്തനത്തില്‍ നിറസാന്നിധ്യമായിരുന്ന ദിനേശ് കുറ്റിയിലിനുവേണ്ടി ബഹ്റൈന്‍ കേരളീയ സമാജം ചികിത്സാ സഹായനിധി സ്വരൂപിക്കുന്നു. ഈ മഹാമാരിക്കാലത്ത് ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന കലാകാരന്മാരുടെ ദുര്‍ഗതി മലയാളികള്‍ക്കു മുമ്പില്‍ തുറന്നു കാട്ടാനായി കാസര്‍കോട് മുതല്‍ കന്യാകുമാരിവരെ 'ബ്ലാക്ക് ഔട്ട്' എന്ന നാടകം അവതരിപ്പിച്ചു സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ദിനേശിന് കോവിഡും മറ്റു സങ്കീര്‍ണതകളും ഉണ്ടായത്.
തുച്ഛശമ്പളത്തില്‍ ജോലി ചെയ്തിരുന്നതിനാല്‍ സമ്പാദ്യമൊന്നും ഇല്ലാതിരുന്ന ദിനേശിനും കുടുംബത്തിനും ഭാരിച്ച ചികിത്സാചെലവ് കണ്ടെത്താന്‍ കഴിയില്ലെന്നത് യാഥാര്‍ഥ്യമാണ്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇതിനായി നാടക-കലാ-സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകരുടെ യോഗം ബുധനാഴ്ച്ച ബഹ്റൈന്‍ കേരളീയ സമാജം ഹാളില്‍ ചേര്‍ന്നു. മുഴുവന്‍ കലാസാംസ്കാരിക സാമൂഹ്യപ്രവര്‍ത്തകരും സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് രാധാകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. അന്വേഷണങ്ങള്‍ക്ക്, സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരിയെയോ (39283875), സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ വിനോദ് വി ദേവനെയോ (39189154) ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..