ചരിത്രപാലകരത്‌നം പുരസ്‌കാരം  അബ്ദു റഹ്മാന്‍ നെല്ലിക്കുത്തിന്


ഗതകാല ഹരിത രാഷ്ട്രീയത്തിലെ അനുധാവന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള ചരിത്രാന്യോഷിയാണ് നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു. 

ദമാം: ദമാം കെ.എം.സി.സി ടൗണ്‍ കമ്മിറ്റി സൗദി കെ.എം.സി.സി യുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്ന സി ഹാശിമിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 'ചരിത്രപാലകരത്‌നം' പുരസ്‌കാരം പ്രമുഖ ചരിത്രകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക്. 10001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചരിത്രകാരന്റെ ജന്മനാട്ടില്‍ വെച്ച് 2022 മേയ് അവസാന വാരം സമര്‍പ്പിക്കും. മുഹമ്മദ് കുട്ടി കോഡൂര്‍, മാലിക് മഖ്ബൂല്‍ അലുങ്ങല്‍, അഷ്റഫ് ആളത്ത്, ഹമീദ് വടകര എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് അബ്ദുറഹ്മാന്‍ മുസ്ലിയാരെ തിരഞ്ഞെടുത്തത്.

ഗതകാല ഹരിത രാഷ്ട്രീയത്തിലെ അനുധാവന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള ചരിത്രാന്യോഷിയാണ് നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ചരിത്ര കഥകള്‍, മുസ് ലിം ലീഗും കുരിക്കള്‍ കുടുംബവും, എം.എസ്.എഫ് പിന്നിട്ട പാതകള്‍, മുസ്ലിം യൂത്ത് ലീഗ് ചരിത്രപഥങ്ങളില്‍, മുസ്ലിം ലീഗ് ഉത്തരകേരളത്തില്‍, പൂക്കോട്ടൂര്‍ സ്മൃതികള്‍, ജനകോടികളുടെ പടനായകന്‍, മുസ്ലിം ലീഗ് നേതാക്കളുടെ മൊഴിമുത്തുകള്‍, അവുക്കാദര്‍കുട്ടി നഹ, ഖാസി ഹസൈനാര്‍ 'ആലി മുസ്ലിയാരുടെയും വാരിയംകുന്നന്റെയും നാട്' അത്തന്‍കുരിക്കളുടെയും എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍.

.റംലയാണ് ഭാര്യ.എട്ട് മക്കളുണ്ട്. ചരിത്രത്തിന്റെ തെളിച്ചമുള്ള ചിന്തകള്‍കൊണ്ട് പുതു തലമുറക്ക് മാര്‍ഗദര്‍ശം നല്‍കുന്ന അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക് അവാര്‍ഡ് നല്‍കാനായതില്‍ അതിയായ കൃതാര്‍ഥതയുണ്ടെന്ന് കെ.എം.സി.സി ദമാം സിറ്റി കമ്മിറ്റി ഭാരവാഹികളായ അമീര്‍ കോഡൂര്‍, ശിഹാബ് താനൂര്‍, ബക്കര്‍ പൊന്‍മുണ്ടം എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Content Highlights: Charitrapalakaratna Award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented