-
മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) വിദ്യാര്‍ത്ഥികള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മാതൃകാപരമായ പ്രകടനം കാഴ്ചവെച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ 100% ശതമാനം വിജയം നേടി. 98.6 ശതമാനം സ്കോര്‍ നേടിയ നന്ദന ശുഭ വിനുകുമാര്‍ 500 ല്‍ 493 മാര്‍ക്കോടെ സ്കൂള്‍ ടോപ്പറായി. ഇന്ത്യന്‍ സ്കൂളിന്റെ ചരിത്രത്തില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണിത്. 489 മാര്‍ക്ക് നേടിയ നയനാ ചന്ദ്രന് പുറവങ്കര 97.8 ശതമാനവുമായി രണ്ടാം സ്ഥാനത്തും 488 മാര്‍ക്കു നേടിയ ഗൗതം അനൈമല്ലൂര്‍ ജനാര്ദ്ദനന് 97.6 ശതമാനവുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷക്കിരുന്ന 776 വിദ്യാര്‍ത്ഥികളില്‍ നൂറു വിദ്യാര്‍ഥികള്‍ 'എ' ഗ്രേഡ് നേടി. 172 കുട്ടികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കി.
ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, മെമ്പര്‍ അക്കാദമിക്സ് മുഹമ്മദ് ഖുര്‍ഷീദ് ആലം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വമി എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. കോവിഡ് മഹാമാരിയുടെ ഈ പ്രയാസകരമായ സമയത്ത് അക്കാദമിക് ടീമിന്റെ സംയുക്ത പരിശ്രമത്തിന്റെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണ സഹകരണത്തിന്റെയും ഫലമായി ഇന്ത്യന്‍ സ്കൂളിനു മികച്ച വിജയം കൈവരിക്കാനായെന്നു പ്രിന്‍സ് നടരാജന് പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ചു ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മിടുക്ക് തെളിയിച്ചിരിക്കുകയാണെന്ന് സജി ആന്റണി പറഞ്ഞു. അക്കാദമിക ചുമതലയുള്ള അംഗം മുഹമ്മദ് ഖുര്‍ഷീദ് ആലം വിദ്യാര്‍ത്ഥികളുടെ ഭാവി പരിശ്രമങ്ങളില്‍ വിജയവും സന്തോഷവും നേര്‍ന്നു. ഇന്ത്യന്‍ സ്കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതിനു അക്കാദമിക നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണം, അധ്യാപകരുടെ പ്രതിബദ്ധത, രക്ഷിതാക്കളുടെ പിന്തുണ എന്നിവ മികച്ച വിജയം നേടാന്‍ സഹായകരമായെന്നു പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..