
ബുർജ് ഖലീഫയിൽ തെളിഞ്ഞ സി.ബി.ഐ 5 ന്റെ ട്രെയിലർ നടൻമാരായ മമ്മൂട്ടി, രഞ്ചിപണിക്കർ,രമേശ് പിഷാരടി എന്നിവർ നോക്കി കാണുന്നു
ദുബായ്: മമ്മൂട്ടിയുടെ പുതിയ സിനിമയായ സി.ബി.ഐ 5 ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. ട്രെയിലര്‍ കാണാന്‍ നൂറ് കണക്കിനാളുകളെത്തി. മമ്മൂട്ടി, രഞ്ചിപണിക്കര്‍, രമേശ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതര്‍ എന്നിവര്‍ ഡൗണ്‍ ടൗണില്‍ നേരിട്ടെത്തിയിരുന്നു. കുറുപ്പ് സിനിമയുടെ ട്രെയിലറിന് ശേഷം ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മലയാളിയെ ശരിക്കും ആവേശം കൊള്ളിക്കുന്ന സിനിമയായിരിക്കും സി.ബി.ഐ 5 എന്ന് മമ്മൂട്ടി പറഞ്ഞു . കാലം ഏറെ മാറിയെങ്കിലും സേതുരാമയ്യര്‍ ആ പഴയ ആള് തന്നെയാണ്. പഴയ രീതിയില്‍ തന്നെയാണ് സേതുരാമയ്യര്‍ കേസ് അന്വേഷിക്കുന്നത്. ജെയിംസ് ബോണ്ട് സീരീസുകളില്‍ അഭിനേതാവ് മാറിയിട്ടുണ്ട്. എന്നാല്‍ സി.ബി. ഐ ഒരു നാടന്‍ സിനിമയാണ്. അതു കൊണ്ടാണ് താരം മാറാത്തതെന്നാണ് തന്റെ വിലയിരുത്തല്‍. ആരോഗ്യ പരമായ പരിമിതികള്‍ക്കിടയിലും ജഗതി ശ്രീകുമാര്‍ എന്ന നടനെ സി.ബി.ഐ 5 നന്നായി ഉപയോഗിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
സി.ബി.ഐ പരമ്പരയിലെ പുതിയ സിനിമ മെയ് 1 മുതലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഇന്ത്യയ്ക്ക് പുറത്ത് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതരായ അബ്ദുല്‍ സമദ് , ആര്.ജെ സൂരജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..