കുവൈത്ത് ദേശീയ വിമോചന ദിനങ്ങളിൽ സുരക്ഷാ പരിശോധന | ചിത്രം: കുന
കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ പതാകയെ അപമാനിക്കുന്നത് ശിക്ഷാർഹം. ദേശീയ പതാക നശിപ്പിക്കുകയോ, വലിച്ചെറിയുകയോ ചെയ്താൽ അതീവ ഗുരുതരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആഘോഷങ്ങൾക്കിടയിൽ ദേശീയ പതാക നശിപ്പിച്ചും, കീറിയെറിഞ്ഞും, അല്ലെങ്കിൽ അതിനെ അപമാനിക്കുന്ന തരത്തിൽ മറ്റേതെങ്കിലും പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം ശിക്ഷാർഹമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഒരു വനിത ദേശീയ പതാകയെ അപമാനിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിൽ വൈറലായതോടെ സുരക്ഷാ അധികൃതർ വനിതക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഇത്തരം കുറ്റ കൃത്യങ്ങൾക്ക് വലിയ ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ദേശീയ വിമോചന ദിനാഘോഷങ്ങൾക്കിടയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. രാജ്യത്ത് മൊത്തം 921 കേസുകൾ രജിസ്റ്റർ ചെയ്തതായും. കൂടാതെ 504 ഗതാഗത നിയമ ലംഘനങ്ങളും രജിസ്റ്റർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
Content Highlights: cases registered for vandalising kuwait national flag
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..