ഒട്ടകമിടിച്ച് സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു


ജാഫറലി പാലക്കോട്

അപകടത്തിൽപ്പെട്ട കാർ

ജിദ്ദ: വഴിതെറ്റിയ ഒട്ടകത്തില്‍ വാഹനം ഇടിച്ച് ഒരു പുരുഷനും സ്ത്രീയുമുള്‍പ്പെടെ സൗദിയില്‍ രണ്ട് പേര്‍ മരിച്ചു. ഇടിയുടെ ആഘഘാതത്തില്‍ വാഹനം മറിയുകയും മറ്റൊരു ദിശയിലേക്ക് നീങ്ങിയ ട്രക്കില്‍ ഇടിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ബിഷ-അല്‍ ജുബെ റോഡില്‍ നടന്ന അപകടത്തില്‍ രണ്ട്പേര്‍ മരിച്ചതുകൂടാതെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ സൗദി സിവില്‍ ഡിഫെന്‍സ്, റെഡ് ക്രസന്റ്, പോലീസ്, ട്രാഫിക് വിഭാഗം എന്നിവര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. സംഭവ സ്ഥലത്ത് ഒരു പുരുഷനെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തുകയും ഇവരുടെ മൃതദേഹങ്ങള്‍ വാഹനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തു. പതിവായി നിരവധി വാഹനാപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ബിഷ-അല്‍ ജുബെ റോഡ് മെച്ചപ്പെടുത്താനും വേഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടിയെടുക്കാനും നിരവധി പൗരന്മാരും റോഡ് ഉപയോക്താക്കളും ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ ഒട്ടകങ്ങളുടെ എണ്ണം 1.4 ദശലക്ഷത്തിലധികം വരും. റിയാദ് മേഖലയിലാണ് ഏറ്റവും വലിയ ഒട്ടകക്കൂട്ടമുള്ളത്. റിയാദ് മേഖലയിലെ ഒട്ടകങ്ങളുടെ ജനസംഖ്യ ഏകദേശം 32,257 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. തൊട്ടുപിന്നാലെ 256,079 ഒട്ടകങ്ങളുള്ള കിഴക്കന്‍ മേഖലയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഒട്ടകങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി അപകടങ്ങള്‍ സൗദി അറേബ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ഒട്ടകങ്ങള്‍ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കുന്ന പ്രവണതയുള്ളതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇക്കാരണത്താല്‍, ഇത്തരം അപകടങ്ങളില്‍ നിന്നുള്ള കനത്ത നഷ്ടം ലഘൂകരിക്കാന്‍ സൗദി അറേബ്യ നിരവധി പ്രതിരോധ നടപടികളുമായി രംഗത്തെത്തിയിരുന്നു.

നടപടികളുടെ ഭാഗമായി തങ്ങളുടെ കന്നുകാലികളെ റോഡില്‍ അലഞ്ഞുതിരിയാന്‍ വിടുന്ന ഒട്ടക ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം കനത്ത പിഴ ചുമത്തിയിട്ടുണ്ട്. ഇതനുസരിച്ച് റോഡപകടങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടകങ്ങളുടെ ഉടമകള്‍ക്ക് നിയമം ശിക്ഷ നല്‍കുന്നുണ്ട്. അതോടൊപ്പം മൃഗങ്ങള്‍ അലഞ്ഞുതിരിയാതിരിക്കാന്‍ അധികൃതര്‍ വേലികള്‍ സ്ഥാപിച്ചു. കൂടാതെ ഉടമന്മരുടെ ട്രാക്ക് സൂക്ഷിക്കുന്നതിനും റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കുമായി സൗദി അറേബ്യ രാജ്യത്തിലെ ഓരോ ഒട്ടകത്തെയും മൈക്രോ ചിപ്പ് ചെയ്ത് രാജ്യവ്യാപകമായി ഒട്ടക ഡാറ്റാബേസ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Car accident in Saudi Arabia due to camel collision; Two people died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented