
.
റിയാദ്: ചീസുമായി വന്ന ചരക്കില്‍ 29,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം സകാത്ത് നികുതി കസ്റ്റംസ് അധികൃതകര്‍ തടഞ്ഞു. തുറമുഖം വഴി രാജ്യത്തേക്ക് വാഹനത്തില്‍ 29,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം അല്‍-ഹദീത തുറമുഖത്തെ സകാത്ത്, നികുതി, കസ്റ്റംസ് അധികൃതരാണ് പരാജയപ്പെടുത്തിയത്.
തുറമുഖത്തെത്തിയ വാഹനം പരിശോധനയ്ക്കിടെയാണ് 29,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചത്. അവ വളരെ വിദഗ്ധമായി പ്ളാസ്റ്റിക്ക് സഞ്ചിയിലാക്കി ചീസ് അടങ്ങിയ ഗ്ളാസ് പാത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
കള്ളക്കടത്ത് നിയന്ത്രണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളക്കടത്തു തടയുവാന്‍ രാജ്യത്തെ കര, കടല്‍, വ്യോമ മേഖലകളില്‍ അതിനൂതന സംവിധാനമാണുള്ളത്. ദേശീയ സുരക്ഷ കൈവരിക്കുന്നതിനും ഇത്തരം കള്ളക്കടത്തുകാരില്‍ നിന്നും രാജ്യത്തേയും ജനതയേയും സംരക്ഷിക്കുന്നതിനുമായി ജാഗ്രത പുലര്‍ത്തുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളക്കടത്തടക്കമുള്ളവ ശ്രദ്ധയില്‍പെട്ടാല്‍ 191 എന്ന ഫോണ്നമ്പില് വിവരം കെമാറാവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: Captagon pills, Riyadh
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..