അബ്ദുൽ സലാം എ.പി, മനു തറയ്യത്ത്, തോമസ് വർഗീസ് ചുങ്കത്തിൽ
മനാമ: കനോലി നിലമ്പൂര്‍ ബഹ്‌റൈന്‍ കൂട്ടായ്മയുടെ 2021-2022 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ തിരഞ്ഞെടുപ്പിന് പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജനറല്‍ സെക്രട്ടറി രാജേഷ് വികെ, ട്രഷറര്‍ ഷിബിന്‍ തോമസ് എന്നിവരും ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും തിരഞ്ഞെടുപ്പു കമ്മറ്റിക്ക് നേതൃത്വം നല്‍കി.
പുതിയ പ്രസിഡന്റ് ആയി അബ്ദുല്‍ സലാം എ.പി, ജനറല്‍ സെക്രട്ടറി മനു തറയ്യത്ത്, ട്രഷറര്‍ തോമസ് വര്‍ഗീസ് ചുങ്കത്തില്‍ എന്നിവരെയും മറ്റു ഭാരവാഹികളായി ജംഷിദ് കൂറ്റമ്പാറ ,സുബിന്‍ മുത്തേടം (വൈസ് പ്രസിഡന്റ്മാര്‍), ജ്യോതിഷ് പുളിക്കല്‍, റസാഖ് കരുളായി (ജോയിന്റ് സെക്രട്ടറിമാര്‍), അരുണ്‍ കൃഷ്ണ (എന്റര്‍ടെയിന്മെന്റ് കണ്‍വീനര്‍), ബഷീര്‍ വടപുറം ( ചാരിറ്റി കണ്‍വീനര്‍), ആഷിഫ് വടപുറം (സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍), അന്‍വര്‍ കരുളായി (മീഡിയ, ജോബ് സെല്‍ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 2018 ഒക്ടോബറില്‍ നിലവില്‍ വന്ന കൂട്ടായ്മ കഴിഞ്ഞ കാലയളവില്‍ നിരവധി ജീവകാരുണ്യ, സാംസ്‌കാരിക, സാമൂഹിക, കായിക മേഖലയില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നാട്ടിലും ഇവിടെയും നടത്തുവാന്‍ സാധിച്ചു. മുന്‍ ഭരണ സമിതിയുടെ പ്രവര്‍ത്തന, സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ പ്രകീര്‍ത്തിക്കുകയും, പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു.
Content Highlights: Cannoli nilambur bahrain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..