തണലാണ് പ്രവാചകന്‍ ക്യാംപയിന് ഉജ്ജ്വല തുടക്കം


ക്യാംപയിൻ ഉദ്ഘാടന പരിപാടിയിൽ ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുന്നു

മനാമ: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന തണലാണ് പ്രവാചകന്‍ ക്യാംപയിന് പ്രൗഢോജ്വലമായ തുടക്കം. ഫ്രന്റ്സ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസല്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശുദ്ധി കാത്തു സൂക്ഷിച്ച അതുല്യമായ വ്യക്തിത്വം ആണ് പ്രവാചകനെന്ന് അദ്ദേഹം പറഞ്ഞു. ചേര്‍ത്ത് വെക്കലിന്റെയും, കരുതലിന്റെയും ഒരു തണല്‍ മരമാണ് പ്രവാചകന്‍. മുഴുവന്‍ മനുഷ്യരെയുമാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. മനുഷ്യരെ പ്രയാസപ്പെടുത്തുന്ന എല്ലാവിധ അടിമത്തത്തില്‍ നിന്നും അവരെ വിമോചിപ്പിക്കാനാണ് അദ്ദേഹം നിയോഗിതനായത്.

മുഴുവന്‍ മനുഷ്യരുടെയും സ്വാതന്ത്ര്യം, സമത്വം, പദവി എന്നിവക്ക് വേണ്ടി അദ്ദേഹം സംസാരിച്ചു. അരികുവല്‍ക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവാചകന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും ഫൈസല്‍ മഞ്ചേരി പറഞ്ഞു.

ജനറല്‍ സെക്രട്ടറി എം. അബ്ബാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ക്യാംപയിന്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹിയുദ്ധീന്‍ സ്വാഗതവും കണ്‍വീനര്‍ പി പി ജാസിര്‍ നന്ദിയും പറഞ്ഞു. മുബാറക് ബഷീര്‍ പ്രാര്‍ഥന നടത്തി. അബ്ദുല്‍ ഖാദര്‍ മറാസില്‍, ദിയ നസീം, തമന്ന നസീം , മിന്നത് നൗഫല്‍ എന്നിവര്‍ ഗാനം ആലപിച്ചു. പരിപാടിയില്‍ ഫ്രന്റ്സ് വൈസ് പ്രസിഡന്റ്മാരായ ജമാല്‍ നദ്വി, എം.എം സുബൈര്‍, സെക്രട്ടറി യൂനുസ് രാജ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ദിശ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights: campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented