ഇന്ത്യ-ഗള്‍ഫ് 'ബയര്‍ സെല്ലര്‍ മീറ്റ്' ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു


ഇന്ത്യ-ഗൾഫ് ബയർ സെല്ലർ മീറ്റ് ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്യുന്നു

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം 54 ശതമാനം വളര്‍ച്ച കൈവരിച്ചതായി ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-ഗള്‍ഫ് ബയര്‍ സെല്ലര്‍ മീറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ വെളിപ്പെടുത്തി. ബഹ്‌െൈറന്റ ഭക്ഷ്യസുരക്ഷാ പദ്ധതികളില്‍ നിര്‍ണ്ണായക പങ്കാളിയാകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി സംഗമം ഉദ്ഘാടനം ചെയ്ത അംബാസഡര്‍ പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യ പാര്‍ക്കുകളില്‍ നിക്ഷേപത്തിനുള്ള അവസരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 1.65 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2021-22 ല്‍ നടന്നത്. ഇത് എക്കാലത്തെയും ഉയര്‍ന്ന വ്യാപാരമാണ്. ഉഭയകക്ഷി വ്യാപാരത്തില്‍ മുഖ്യഭാഗവും ഭക്ഷ്യ, കാര്‍ഷികോല്‍പന്നങ്ങളാണ്. ബഹ്‌റൈനിലെക്ക് അരിയും മാംസവും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ. അടുത്തകാലത്ത്, ഇന്ത്യയില്‍നിന്നുള്ള സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങളും ജൈവ, ആരോഗ്യകരമായ ഭക്ഷണങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയും ബഹ്‌റൈനില്‍ പ്രചാരം നേടിയിട്ടുണ്ട്. ഉയര്‍ന്ന ഗുണമേന്മയും ന്യായ വിലയുമാണ് ഇതിന് കാരണം.

മനാമ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബഹ്‌റൈന്‍ ഇന്ത്യ സൊസൈറ്റി ചെയര്‍മാന്‍ അബ്ദുല്‍റഹ്‌മാന്‍ ജുമയും നിരവധി വ്യവസായികളും സന്നിഹിതരായിരുന്നു ഇന്ത്യന്‍ ഭക്ഷ്യ, പാനീയ രംഗത്തെ 13 പ്രമുഖ കയറ്റുമതിക്കാരും ബഹ്‌റൈനിലെ റീട്ടെയ്ല്‍, ഇറക്കുമതി, വിതരണ രംഗത്തെ 45 പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നുള്ള ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, കാപ്പി, തനത് ഇന്ത്യന്‍ മധുരപലഹാരങ്ങള്‍, ബേക്കറി, ശീതീകരിച്ചതും അല്ലാത്തതുമായ ഭക്ഷ്യോത്പന്നങ്ങള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍, റെഡി ടു കുക്ക് ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തുടങ്ങിയവ മീറ്റില്‍ പരിചയപ്പെടുത്തി.

Content Highlights: buyer seller meet, Manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented