.
മനാമ: ബഹ്റൈനില്‍ സെയില്‍സ് മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈന്‍ മലയാളി സെയില്‍സ് ടീമിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ബ്രീസ് 2022' എന്ന പരിപാടി ജൂണ്‍ 16 ന് വൈകീട്ട് 7.30 ന് സഖയ്യ കെസിഎ ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടായിരത്തി ഇരുപതില്‍ രൂപീകൃതമായി നിലവില്‍ മുന്നൂറിലധികം അംഗങ്ങളുള്ള ഈ കൂട്ടായ്മ കോവിഡ് മഹാമാരിക്ക് ശേഷം പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഷിഫ അല്‍ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് അംഗങ്ങള്‍ക്കായി ബി എം എസ് ടി ഹെല്‍ത്ത് കാര്‍ഡ്, നിരവധി കച്ചവട വാണിജ്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൊണ്ട് ബിഎംഎസ്ടി പ്രിവിലേജ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ നല്‍കുന്നതോടൊപ്പം പൊതുസമൂഹത്തില്‍ സാമ്പത്തികമായും തൊഴില്‍പരമായും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമാകുവാനും ബഹ്റൈന്‍ മലയാളീ സെയില്‍ ടീം പ്രതിജ്ഞാബദ്ധമാണ്. പ്രശസ്ത ഗായകന് താജുദ്ദീന് വടകരയാണ് മുഖ്യാതിഥി.
ലുലു ഗ്രൂപ്പ് മുഖ്യ പ്രായോജകരായ സെയില്‍സ് മേഖലയില്‍ നിരവധി വര്‍ഷമായി സേവനമനുഷ്ടിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ഈ ചടങ്ങില്‍വെച്ച് ആദരിക്കുന്നതോടൊപ്പം ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാര് അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാവിരുന്നുമുണ്ടാകുമെന്ന് പ്രസിഡന്റ് സിജു കുമാര്‍, ജനറല്‍ സെക്രട്ടറി സനില്‍ കാണിപ്പയ്യൂര്‍, ട്രഷറര്‍ ആരിഫ് പോര്‍ക്കുളം, പ്രോഗ്രാം കണ്‍വീനര്‍ അഞ്ചും ബേക്കര്‍, പ്രോഗ്രാം കോര്‍ഡിനറ്റര്‍ അരുണ്‍ ആര് പിള്ള, വൈസ് പ്രസിഡന്റ് അഗസ്റ്റിന് മൈക്കിള്‍, എക്സിക്യൂട്ടീവ് അംഗം സജിത്ത്കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 33133922, 39239220, 33885638
Content Highlights: breeze 2022
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..