ജിദ്ദയില്‍ നടന്ന ബോക്‌സിംഗ് പോരാട്ടത്തില്‍ ഉക്രേനിയന്‍ താരം ഒലെക്‌സാണ്ടര്‍ ഉസിക്ക് ജയം


ജാഫറലി പാലക്കോട്

മത്സരത്തിൽ നിന്ന്‌

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ചരിത്രമായി മാറിയ ചെങ്കടല്‍ പോരാട്ടത്തില്‍ ബ്രിട്ടീഷ് എതിരാളി ആന്റണി ജോഷ്വയെ പരാജയപ്പെടുത്തി ഉക്രേനിയന്‍ താരം ഒലെക്‌സാണ്ടര്‍ ഉസിക്ക് ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് നേടി.

മുപ്പത്തഞ്ചുകാരനായ ഉസിക് തന്റെ നാലാമത്തെ ഹെവിവെയ്റ്റ് പോരാട്ടത്തില്‍ നാലാം ജയമാണ് നേടിയത്. കഴിഞ്ഞ വര്‍ഷവും ലണ്ടനില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനായ ജോഷ്വയെ ഉസിക് വീഴ്തിയിരുന്നു.

പ്രധാന വേദിയില്‍ നടന്ന ചരിത്രപരമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഉണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സൗദി കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസല്‍ എന്നിവരും ചെങ്കടല്‍ ഹെവിവെയ്റ്റ് പോരാട്ടം കാണാന്‍ കിരീടാവകാശികൊപ്പം ഉണ്ടായിരുന്നു.

അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ താല്‍പര്യം ലക്ഷ്യമിട്ട് കായിക മന്ത്രാലയത്തിന്റെയും സൗദി ബോക്‌സിംഗ് ഫെഡറേഷന്റെയും ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ ഇത്തരമൊരു മത്‌സരം സംഘടിപ്പിച്ചത്. നിരവധിപേര്‍ മത്‌സരം വീക്ഷിക്കാന്‍ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി അരീനയില്‍ എത്തിയിരുന്നു.

Content Highlights: boxing tournament in jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented