കെഎംഎംസി ലൈബ്രറിയിലേക്ക് ഇസ്ലാമിക വിജ്ഞനകോശത്തിന്റെ ഒരു സെറ്റ് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയീദ് റമദാൻ പാർലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബഷീറിന് കൈമാറുന്നു
മനാമ: പുതുതായി ആരംഭിച്ച കെ.എം.സി.സി ലൈബ്രറിയിലേക്ക് ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് പുസ്തകങ്ങള്‍ നല്കി. പാര്‍ലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബഷീറിന് ഫ്രണ്ട്സ് അസോസിയേഷന് പ്രസിഡന്റ് സഈദ് റമദാന് നദ്വി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ ഒരു സെറ്റാണ് നല്‍കിയത്.
12 വാള്യങ്ങളുള്ള വിജ്ഞാന കോശം ഇതിനകം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ചടങ്ങില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, കെ.എം.സി.സി നേതാക്കളായ ഫൈസല്‍ വില്യാപ്പള്ളി, ഗഫൂര്‍ കൈപ്പമംഗലം, റഫീഖ് തോട്ടക്കര, മുസ്തഫ കെ.പി എന്നിവരും ഫ്രണ്ട്സ് ജനറല്‍ സെക്രട്ടറി അബ്ബാസ് മലയില്‍ എക്സികുട്ടീവ് അംഗങ്ങളായ സമീര്‍ ഹസന്, സക്കീര്‍ പൂപ്പലം, അബ്ദുല്‍ ഹഖ്, മുഹമ്മദ് ഷാജി, ജാസിര്‍ പി.പി. എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Content Highlights: Books handed over to KMCC Library
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..