
ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച വാർത്ത സമ്മേളനം.
മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈന്‍ ഹ്യൂമാനിറ്റി വിഭാഗം മേധാവിയുമായ ഷെമിലി പി ജോണ്‍ രചിച്ച സോളിലാക്കി എന്ന കവിത സമാഹാരം വ്യാഴാഴ്ച ഇന്ത്യന്‍ ക്ലീില് പ്രകാശനം ചെയ്യും. ജനുവരി 23 വൈകീട്ട് ഏഴരക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. ഹിഷാം അല്‍ ഷീരി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രഭാഷകനും ചിന്തകനുമായ പ്രൊഫ . പി കെ പോക്കര് മുഖ്യ പ്രസംഗികനായി പങ്കെടുക്കും.
യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈന്‍ വൈസ് പ്രസിഡന്റ് ഡോ . ജെഫ്രി ഏലിയറ്റ്, മാധ്യമ പ്രവര്ത്തകന് സോമ3 ബേബി, കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, തുടങ്ങി ബഹ്റൈനിലെ വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന് രാജേഷ് അയ്യരും പല്ലവി പഥക്കും നയിക്കുന്ന ആര് ഡി ബര്മന് കിഷോര്‍ കുമാര്‍ ഹിറ്റ്സ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സംഗീത പരിപാടി അരങ്ങേറും.
കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത കവിത സമാഹാരത്തിന്റെ ബഹ്റൈനിലെ പ്രകാശനമാണ് വ്യാഴാഴ്ച നടക്കുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ നിരന്തരമായി കവിതകളും ലേഖനങ്ങളും എഴുതാറുള്ള ഷെമിലിയുടെ ആദ്യ കവിത സമാഹാരമാണിത്.
46 കവിതകളുടെ സമാഹാരമാണ് സോളിലാക്കി. ഇന്ത്യന്‍ ക്ലീിന്റെ അസ്സോസിയേറ്റ് മെമ്പര്‍ ആയ ഷെമിലിയുടെ കവിതകള്‍ പ്രകാശനം ചെയ്യുന്നതില്‍ ചാരിതാര്‍ഥ്യം ഉന്നെു ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന് ജോസഫും സെക്രട്ടറി ജോബ് ജൊസഫും പറഞ്ഞു. ഇതുമായി ബന്ധപെട്ടു സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ എബ്രഹാം സാമുവേല്‍, സേവി മാത്തുണ്ണി, ചന്ദ്രബോസ്, റഫീഖ് അബ്ദുല്ല, ജ്യോതിഷ് പണിക്കര്‍, അനില്‍ എന്നിവരും പങ്കെടുത്തു.
Content Highlights: book release of Shamili john
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..