വിജയമന്ത്രങ്ങളുടെ നാലാം ഭാഗം കേരള ബിസിനസ് ഫോറം പ്രസിഡന്റ് സി.എ. ഷാനവാസ് ബാവക്ക് ആദ്യ പ്രതി നൽകി കെ. സൈനുൽ ആബിദീൻ പ്രകാശനം ചെയ്യുന്നു.
ദോഹ: പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ധിക്കുകയാണെന്നും സ്വയം പ്രചോചിദിതരായും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടതെന്നും പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റുമായ കെ. സൈനുല്‍ ആബിദീന്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ നാലാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് സി.എ. ഷാനവാസ് ബാവ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസ, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ കെ.പി. ഫാസില്‍ അബ്ദുല്‍ ഹമീദ്, സ്റ്റാര്‍ ടെക് മാനേജിംഗ് ഡയറക്ടടര്‍ ഷജീര്‍ പുറായില്‍, കെയര്‍ ആന്‍ ക്യൂവര് മാനേജിംഗ് ഡയറക്ടര്‍ ഇ.പി. അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും ക്യൂ.എഫ്. എം. ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് & കോര്‍പറേറ്റ് റിലേഷന്‍ നൗഫല്‍ അബ്ദുറഹിമാന് നന്ദിയും പറഞ്ഞു
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..