ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ച മിന്‍സയുടെ മൃതദേഹം നാട്ടിലെത്തിച്ചു


മിൻസ മറിയം ജേക്കബ്

കോട്ടയം: ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് 11.30 ഓടെ ആണ് മൃതദേഹം വീട്ടിലെത്തിച്ചത്. നെടുമ്പാശേരിയില്‍ 9.30 നാണ് വിമാനത്തില്‍ മൃതദേഹം എത്തിയത്.

നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയെന്ന നാലു വയസുകാരിക്ക് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ ജീവന്‍ നഷ്ടമായത്‌. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. ചിങ്ങവനം കൊച്ചു പറമ്പില്‍ അഭിലാഷ് സൗമ്യ ദമ്പതികളുടെ മകളാണ്. മൃതദേഹം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായ ഖത്തര്‍ അല്‍ വക്രയിലെ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ നൂറ് കണക്കിനാളുകളാണ് മിന്‍സയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ഇതിനിടെ മിന്‍സ മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ നഴ്സറി സ്‌കൂള്‍ പൂട്ടാന്‍ ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബ് സ്‌കൂള്‍ ബസിലിരുന്ന് ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.

സെപ്റ്റംബര്‍ 11ന് മിന്‍സയുടെ നാലാം പിറന്നാള്‍ദിനത്തിലായിരുന്നു ദാരുണമായ സംഭവം. ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ മിന്‍സയെ ശ്രദ്ധിക്കാതെ കുട്ടികളെല്ലാം ഇറങ്ങിയെന്ന് കരുതി ജീവനക്കാര്‍ ബസ് പൂട്ടി പോവുകയായിരുന്നു. പിന്നീട് ജീവനക്കാര്‍ മടങ്ങിയെത്തിപ്പോള്‍ കുട്ടി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിനുള്ളിലെ കനത്ത ചൂടും വായുസഞ്ചാരം കുറഞ്ഞതുമാണ് മരണത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.


Content Highlights: body of Minza, who died in a school bus in Qatar, was brought home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented