കേന്ദ്രകമ്മറ്റിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ ബോബി മാത്യുവിന് ഉപഹാരം കൈമാറുന്നു | Photot: Pravasi mail
റിയാദ്: 17 വര്‍ഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ജോയിന്റ് ട്രഷറര്‍ ബോബി മാത്യുവിന് കേളി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. റിയാദിലെ അലിസലിം ക്രഷര്‍ ഫാക്ടറിയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ബോബി മാത്യു തൃശ്ശൂര്‍ കൊരട്ടി സ്വദേശിയാണ്. കേളി സുര്‍ത്ത താവാരി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ ട്രഷറര്‍, സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി, കേന്ദ്രകമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, കേളി ജോയിന്റ് ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാര്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ഫിറോസ് തയ്യില്‍, കേളി ആക്ടിങ് സെക്രട്ടറി ടി.ആര്.സുബ്രഹ്മണ്യന്, കേളി ട്രഷറര്‍ സെബിന് ഇക്ബാല്‍, വൈസ് പ്രസിഡന്റ് പ്രഭാകരന് കണ്ടോന്താര്‍, സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജോഷി പെരിഞ്ഞനം, സുകേഷ് കുമാര്‍, കാഹിം ചേളാരി, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, നസീര്‍ മുള്ളുര്‍ക്കര, സെന്‍ ആന്റണി, സുനില്‍ കുമാര്‍, അബ്ദുള്‍ ഗഫൂര്‍, ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരന് നെല്ലിക്കല്‍, സുലൈ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി അനിരുദ്ധന്, ബത്ത രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ പ്രസിഡന്റ് ജോര്‍ജ്, രക്ഷാധികാരി സമിതി അംഗം ബാലകൃഷ്ണന്, സുര്‍ത്ത തവാരി യൂണിറ്റ് സെക്രട്ടറി ഹാഷിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി ടി.ആര്.സുബ്രഹ്മണ്യന്, സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി അനിരുദ്ധനും, ബാലകൃഷ്ണനും, സുലൈ ഏരിയക്ക് വേണ്ടി സെക്രട്ടറി കാഹിം ചേളാരി, സുര്‍ത്ത താവാരി യൂണിറ്റിന് വേണ്ടി ഹാഷിം, ടവര്‍ യൂണിറ്റിന് വേണ്ടി സുനില്‍ എന്നിവര്‍ ബോബി മാത്യുവിന് ഉപഹാരങ്ങള്‍ കൈമാറി. കേളി പ്രസിഡന്റ് ചന്ദ്രന് തെരുവത്ത് അധ്യക്ഷതയും, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. യാത്രയയപ്പിന് ബോബി മാത്യു നന്ദി പറഞ്ഞു
ഫോട്ടോ : കേന്ദ്രകമ്മറ്റിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി ടി.ആര്.സുബ്രഹ്മണ്യന് ബോബി മാത്യുവിന് ഉപഹാരം കൈമാറുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..