ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈൻ ചാപ്റ്ററും ബീറ്റ്സ് ഓഫ് ബഹ്റൈനും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററും ബീറ്റ്സ് ഓഫ് ബഹ്റൈനും (ബോബ്) സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് 82 പേര്‍ രക്തം ദാനം ചെയ്തു.
കോവിഡ് വാക്‌സിന്‍ ട്രയല്‍ സ്വീകരിച്ചു പ്രവാസികളുടെ അഭിമാനമായി മാറിയ ഡാനി തോമസിനെയും കോവിഡ് കാലത്തെ ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് റിനു തോമസിനെയും ചടങ്ങില്‍ ആദരിച്ചു. ബീറ്റസ് ഓഫ് ബഹ്റൈനിലെ അംഗങ്ങള്‍ ആണ് ഇരുവരും.
പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബോബ് അംഗം ബിപിന്‍ വി. ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബിഡികെ ചെയര്‍മാന്‍ കെ. ടി. സലിം ആശംസകള്‍ നേര്‍ന്നു. സാമൂഹിക പ്രവര്‍ത്തകന്‍ അന്‍വര്‍ ശൂരനാട് സംബന്ധിച്ചു.
ബീറ്റ്സ് ഓഫ് ബഹ്റൈന് വേണ്ടി സിന്‍സന്‍ ചാക്കോ പുലിക്കോട്ടില്‍ സ്വാഗതവും അജീഷ് സൈമണ്‍ നന്ദിയും രേഖപ്പെടുത്തി. ബിഡികെ പ്രസിഡണ്ട് ഗംഗന്‍ തൃക്കരിപ്പൂര്‍, ട്രഷറര്‍, ഫിലിപ് വര്‍ഗീസ്, വൈസ് പ്രസിഡണ്ട്മാരായ സുരേഷ് പുത്തന്‍പുരയില്‍, ജിബിന്‍ ജോയ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിന്‍, സ്മിത സാബു, ഗിരീഷ് പിള്ള, രമ്യ ഗിരീഷ് എന്നിവര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Content Highlights: Blood donation camp conducted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..