ബഹ്‌റൈന്‍ പ്രതിഭ രക്തദാന ക്യാമ്പ് 


.

മനാമ: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനവും, ബഹ്‌റൈന്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍, ബഹ്‌റൈന്‍ പ്രതിഭ ആഴ്ചകളായി നടത്തിവരുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി പ്രതിഭ ഹെല്‍പ് ലൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിംഗ് ഹമ്മദ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് നടത്തി.

രക്ത ബാങ്കിലെ ജീവനക്കാരും സന്നിഹിതരായ ഹ്രസ്വമായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും, പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടന്‍ അധ്യക്ഷതയും വഹിച്ചു.

മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, മുഹറഖ് മേഖല പ്രസിഡന്റ് അനില്‍ കെ പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെല്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍ നന്ദി പ്രകടിപ്പിച്ചു. സ്വാതന്ത്ര്യ സമര പോരാളികളെ സ്മരിക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യസമര നേതാവായ പി കൃഷ്ണപിള്ളയുടെ അനുസ്മരണ ദിനമായ ഓഗസ്റ്റ് 19 ന് രക്തദാനം സംഘടിപ്പിച്ചത് മാതൃകാപരമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നൂറിലേറെ പ്രതിഭ പ്രവര്‍ത്തകര്‍ രക്തദാനം ചെയ്ത ക്യാമ്പില്‍, മധുരം വിതരണം ചെയ്തും ദേശീയ പതാകയേന്തിയും ദേശീയ ദിന സ്മരണ പുതുക്കി.

Content Highlights: blood donation camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented