രക്തദാന ക്യാമ്പിൽ നിന്ന്
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈന്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ആശുപത്രിയില്‍ വച്ച് സംഘടിപ്പിച്ച ഏഴാമത് കെ.പി.എ സ്നേഹസ്പര്‍ശം രക്തദാനക്യാമ്പ് നോര്‍ക്ക ബഹ്റൈന്‍ ജനറല്‍ കണ്‍വീനര്‍ കെ.ടി.സലിം ഉദ്ഘാടനം ചെയ്തു.കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ട്രെഷറര്‍ രാജ് കൃഷ്ണന്, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അസ്സി.ട്രഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രാവിലെ 7 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 100 ഓളം പ്രവാസികള്‍ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി.സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അനൂബ് തങ്കച്ചന്, നാരായണന്, ലിനീഷ് പി. ആചാരി, രതിന് തിലക് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, വി.എം. പ്രമോദ് , കെ.പി.എ ഹമദ് ടൌണ്‍ ഏരിയ ഭാരവാഹികളായ പ്രദീപ് , രാഹുല്‍, വിഷ്ണു , വിനീത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
പ്രവാസി ശ്രീ അംഗങ്ങളായ ജ്യോതി പ്രമോദ്, ജിബി ജോണ്‍, ബിനിത അജിത് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..