പ്രതീകാത്മക ചിത്രം | Photo: AFP
കുവൈറ്റ്സിറ്റി: കുവൈറ്റ് കേരള പ്രവാസി അസോസിയേഷന് രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപിച്ചു. ഇന്ത്യന്‍ ഡോക്ട്ടേഴ്സ് ഫോറം കുവൈറ്റ്മായും കുവൈറ്റിലെ പ്രമുഖ ആശുപത്രിയായ ബദര്‍ അല്‍ സമാ ഹോസ്പിറ്റലുമായും ചേര്‍ന്ന് ജൂലൈ 9ന് അദാന്‍ ബ്ലഡ് ബാങ്കില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രസിഡന്റ് സക്കീര്‍ പുത്തന്‍ പാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക കേരളസഭ അംഗവും നോര്‍ക്ക സാമൂഹിക വിഭാഗം ഡയറക്ട്ടറുമായ അജിത്കുമാര്‍ വയല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം സ്പോണ്‍സറായ ബദര്‍ അല്‍ സമാ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു മാനേജര്‍ അബ്ദുള്‍ റസാക്ക്, മാര്‍ക്കറ്റിങ് മാനേജര്‍ അനസ്, ഇന്ത്യന്‍ ഡോക്ടഴ്സ് ഫോറത്തിനെ പ്രതിനിധീകരിച്ച് ഡോക്ടര്‍ ജിബിന്‍ തോമസ്, സാമൂഹിക പ്രവര്ത്തകന് ബിജോയ് എന്നിവര്‍ സംസാരിച്ചു.
അഡൈ്വസറി ബോര്‍ഡ് അംഗം തോമസ് പള്ളിക്കല്‍, അഡ്വക്കേറ്റ് സുരേഷ് പുളിക്കല്‍, അബ്ദുള്‍ കലാം മൗലവി, സിറാജ്ജുദ്ദീന്‍, ജനറല്‍ സെക്രട്ടറി സുശീല കണ്ണൂര്‍, സെക്രട്ടറി വനജ രാജന്, ട്രെഷറര്‍ സജീവ് കുന്നത്, വൈസ് പ്രസിഡന്റ് സാറാമ്മ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു
സംസാരിച്ചു. ക്യാമ്പിന് ജോസ്, സജീവ് കുന്നുമ്മേല്‍, മുഹമ്മദ് ഐരോള്, സുസെന്‍, എബ്രഹാം ജോണ്‍, ബ്ലെസ്സണ്‍ അര്‍ഷാദ്, ഷിജു, വിഷ്ണു,അനിലാല്‍ ആസാദ്,നെല്‍സണ്‍,അബ്ദുള്‍ കരീം,ശ്രീകുമാര്‍,സച്ചിന്,കിരണ്‍,ശകുന്തള, ലതാകുമാരി, സജില,ശാലു, ,രജനി എന്നിവര്‍ നേതിര്ത്വം നല്കി.
നിലവിലെ സാഹചര്യത്തില്‍ രക്തദാനത്തിന്റെ ആവശ്യകത മനസിലാക്കി കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കാളികള്‍ ആയി. പ്രോഗ്രാം കണ്‍വീനര്‍ വിനോദ് ഹരീന്ദ്രന്‍ ക്യാമ്പില്‍ പങ്കെടുത്തവര്ക്ക്സ്വാഗതവും ട്രെഷറര്‍ ബൈജുലാല്‍ നന്ദിയും രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..