എൻ.ബി.ടി.സി. കുവൈറ്റും ബി.ഡി.കെ.യും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പ്
കുവൈറ്റ്സിറ്റി: കുവൈറ്റിന്റെ അറുപതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എന്‍.ബി.ടി.സി. കുവൈറ്റും ബി.ഡി.കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാന്‍ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കില്‍ വച്ച് ഫെബ്രുവരി 25 ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിലവിലെ സാഹചര്യത്തിലും എന്‍.ബി.ടി.സി.യുടെ രജിസ്റ്റര്‍ ചെയ്ത 160 പേരില്‍ 146 ജീവനക്കാര്‍ അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യവുമായി രക്തദാനം നിര്‍വ്വഹിച്ചു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം എന്‍.ബി.ടി.സി. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബെന്‍സണ്‍ ഏബ്രഹാം നിര്‍വ്വഹിച്ചു. കോവിഡ് സാഹചര്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വിന്റര്‍ കാര്‍ണ്ണിവലിന് പകരമായാണ് എന്‍.ബി.ടി.സി.യുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതിയിലുള്‍പ്പെടുത്തി ഇത്തവണ ജീവകാരുണ്യപ്രവര്‍ത്തനവുമായി മുന്നോട്ട് വന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമന്റോ ബി.ഡി.കെ. രക്ഷാധികാരി മനോജ് മാവേലിക്കരയില്‍ നിന്നും എന്‍.ബി.ടി.സി. ടീം ഏറ്റു വാങ്ങി. ബി.ഡി.കെ. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ രാജന് തോട്ടത്തില്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. രഘുബാല്‍ ബി.ഡി.കെ. പരിപാടികള്‍ ഏകോപിപ്പിച്ചു. റിനീഷ് ടി വി, അജീഷ് ബേബി, എബിന് ചെറിയാന്, നന്ദഗോപാല്‍, ജോജി, ജോബി, ലിനി ജയന്, ഷാജന്, ചാള്‍സ്, അജിത്, ജോളി, നോബിന്, ഫ്രഡി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Content Highlights: Blood donation camp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..