രക്തദാന ക്യാമ്പിൽ നിന്ന്
മനാമ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈന്‍ ചാപ്റ്റര്‍ കേരള കാത്തലിക് അസോസിയേഷനുമായി സഹകരിച്ചു കിങ്ങ് ഹമദ് ആശുപത്രിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ എഴുപതോളം പേര് രക്തദാനം നടത്തി.
കെ.സി.ഏ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ബി.ഡി.കെ. ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗംഗന് തിരിക്കരിപ്പൂര്, ജനറല്‍ സെക്രട്ടറി റോജി ജോണ്‍, കെ.സി.ഏ. വൈസ് പ്രസിഡന്റ് ജോഷി വിതയത്തില്‍, കോര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്മാന് സെവി മാത്തുണ്ണി, സീനിയര്‍ മെമ്പര്‍ പീറ്റര്‍ പൈലി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ട്രഷറര്‍ അശോക് മാത്യു, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ജോബി ജോസ്, ബാബു വര്‍ഗീസ്, സിമി അശോക്, അലിന് ജോഷി, സിമി ബാബു, ബി.ഡി.കെ. വൈസ് പ്രസിഡന്റ് സിജോ ജോസ്, ക്യാമ്പ് ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ് പുത്തന്‍വിളയില്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ രാജേഷ് പന്മന, ലേഡീസ് വിംഗ് കണ്‍വീനര്‍ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിന്, ഗിരീഷ് , സുനില്‍, അശ്വിന്, സലീന ഗ്രൂപ്പ് അംഗമായ നിതിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..