
ആഭ്യന്തര മന്ത്രി അനസ് അൽ സലേഹ്
കുവൈത്ത് സിറ്റി: കോടികളുടെ ഇടപാടുകള്‍ നടത്തിയ കള്ളപ്പണ സംഘം പോലീസ് പിടിയിലായി. രാജ്യമൊട്ടാകെ നടത്തിയ ഓപ്പറേഷനിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തെ പിടികൂടിയത്.
കോടിക്കണക്കിന് സ്വത്തുക്കളാണ് ഇവരില്‍ നിന്നും കണ്ടുകെട്ടിയത്. ആഡംബര കാറുകളും മോട്ടോര്‍ ബൈക്കുകളും വിലകൂടിയ വാച്ചുകളും ആഭരണങ്ങളും വിവിധ കറന്‍സി നോട്ടുകളും മദ്യ കുപ്പികളും അന്വേഷണ സംഘം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനായി കര്‍ശനമായ നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്.
സംഘത്തെ കുറിച്ച് ലഭിച്ച ചില സൂചനകളെ തുടര്‍ന്നു സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
Content Highlights: black money, Kuwait police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..