ഡെലിവറി ബോയ്‌സിന് ഭക്ഷണം,ഒപ്പം സമ്മാനവും; വ്യത്യസ്തമായ ജന്മദിനാഘോഷമൊരുക്കി മലയാളിസംരംഭകദമ്പതിമാര്‍


ഹസീന നിഷാദ്, ഭർത്താവ് നിഷാദ് ഹുസൈൻ, മക്കൾ(ഇടത്ത്), ഡെലിവറി ബോയിക്ക് കുട്ടികൾ സമ്മാനം നൽകുന്നു

കൊണ്ടുവരുന്ന ഭക്ഷണം തിരികെ ഡെലിവറി ബോയ്‌സിന്, കൂടെ ഒരു സമ്മാനവും. ഷാര്‍ജയിലെ ഒരു മലയാളികുടുംബമാണ് വ്യത്യസ്തമായ ജന്മദിനാഘോഷം നടത്തിയത്. യു.എ.ഇയിലെ പ്രമുഖ ബിസിനസ് സംരംഭകയും കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിനിയുമായ ഹസീന നിഷാദിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭര്‍ത്താവ് നിഷാദ് ഹുസൈനും മക്കളും ചേര്‍ന്നൊരുക്കിയ ആശയം നിരവധി ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. 'ഞങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന രീതിയില്‍ ഇത്തവണ എന്റെ ജന്മദിനം ആഘോഷിക്കണമെന്ന ആഗ്രഹം പങ്കുവച്ചപ്പോഴാണ് മക്കള്‍ ഈ ഒരു ആശയം പറഞ്ഞത്. റോഡിലെ തടസം നീക്കിയതിന് ദുബായ് രാജകുമാരന്‍ ഹംദാന്‍ ഡെലിവറി ബോയിയെ നേരില്‍ കണ്ട് അഭിനന്ദിച്ച സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിത്യജീവിതത്തില്‍ സ്ഥിരമായി കാണാറുള്ള ഡെലിവറി ബോയ്‌സിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം അവര്‍ക്കുണ്ടായത്.

ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഉപ്പയുടെ സഹായത്തോടെ 'ഇന്ന് ഞങ്ങളുടെ ഉമ്മയുടെ പിറന്നാളാണ്, ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു' എന്നെഴുതിയ മനോഹരമായ സമ്മാനപ്പൊതികള്‍ കുട്ടികള്‍ ഒരുക്കിവെച്ചു. രക്ഷിതാക്കളുടെ സഹായത്തോടെ ഫുഡ് ഡെലിവറി ആപ്പില്‍ മുന്‍കൂറായി പണമടച്ച് വ്യത്യസ്തമായ റെസ്റ്റോറന്റുകളില്‍നിന്ന് ഇഷ്ടവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ഷാര്‍ജയുടെയും പരിസരപ്രദേശത്തുമുള്ള അന്‍പതോളം ഡെലിവറി ബോയ്‌സ് ജന്മദിനത്തില്‍ പല സമയങ്ങളിലായി ഡെലിവറിക്കായി ഇവരുടെ വില്ലയിലെത്തി. മക്കളായ ഷിനാസ്, ഹംദാന്‍, ഹനാന്‍, ഹെസ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു. കയ്യിലുള്ള സമ്മാനപ്പൊതി നല്‍കുകയും അതോടൊപ്പം നിങ്ങള്‍ കൊണ്ടുവന്ന ഫുഡ് നിങ്ങള്‍ക്കുള്ളതാണെന്ന് പറഞ്ഞു അവരെ സന്തോഷത്തോടെ തിരിച്ചയച്ചു. പലരും ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും പിന്നീട് കണ്ണുകള്‍ നിറഞ്ഞു. കുട്ടികളോട് നന്ദി രേഖപ്പെടുത്തിയാണ് എല്ലാവരും മടങ്ങിയത് .

തന്റെ അഞ്ച് വര്‍ഷത്തെ ഡെലിവറി ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണ് എന്നാണ് പാകിസ്താന്‍ സ്വദേശിയായ അബ്ദുല്‍ റസാഖ് പറഞ്ഞത്. ബംഗ്ലാദേശ് സ്വദേശിയായ നൂറുല്‍ ഹസ്സനും മറ്റ് ചില ഡെലിവറി ബോയ്‌സും കുട്ടികളോടൊപ്പം നിന്ന് സെല്‍ഫിയെടുത്തു. കൊണ്ടുവന്ന ഭക്ഷണപ്പൊതി തിരികെ നല്‍കിയപ്പോള്‍ കുട്ടികള്‍ തമാശയ്ക്ക് ചെയ്യുന്നതാണോ എന്ന സംശയത്തില്‍ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ വീട്ടുകാര്‍ വന്ന് നിര്‍ബന്ധിച്ചപ്പോഴാണ് ബിഹാര്‍ സ്വദേശിയായ അശോക് കുമാറിന് കാര്യം ബോധ്യമായത്. സഹായമനസ്‌കതയും സഹജീവികളോട് കരുണയോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഇത് കൂടുതല്‍ സഹായകമായി എന്ന് നിഷാദ് ഹുസ്സൈനും ഹസീന നിഷാദും പറഞ്ഞു.

കഴിഞ്ഞ അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളില്‍നിന്നും മുന്‍വര്‍ഷങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച എട്ടുപേരെ ആദരിക്കുകയും ബുര്‍ജ് ഖലീഫയും ബുര്‍ജ് അല്‍ അറബും സന്ദര്‍ശിക്കാനുള്ള അവസരവും ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ 2 ദിവസത്തെ ആഢംബരജീവിതവും തൊഴിലാളികള്‍ക്ക് സമ്മാനിച്ചത് ഏറെ പ്രശംസനേടിയിരുന്നു. കൂടാതെ മറ്റ് നിരവധി കാരുണ്യപ്രവര്‍ത്തനം ഇവര്‍ ചെയ്തുവരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഷിനാസ് നിഷാദും രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ ഹനാന്‍ അമീറയും ഷാര്‍ജ ജെംസ് മില്ലേനിയം സ്‌കൂളിലാണ് പഠിക്കുന്നത്. ഷാര്‍ജ ക്യാംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഞ്ചാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ് ഹംദാന്‍ നിഷാദ്. ഹെസ്ലിന്‍ അമീറയ്ക്ക് രണ്ടുവയസാണ് പ്രായം.


Content Highlights: Haseena Nishad, Birthday Celebration, Sharjah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented