
പ്രസ്തുത പരിപാടികളില്‍ ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമുഖരായ യോഗ പരിശീലകരും വിഷയ വിദഗ്ധരും പങ്കെടുക്കും. രോഗപ്രതിരോധത്തിനുള്ള യോഗ, സ്ത്രീകള്‍ക്ക് യോഗ, ഐക്യത്തിനും രോഗശാന്തിക്കുമുള്ള യോഗ, യോഗയും ശ്വസനവും, ധ്യാനത്തിലൂടെ യോഗയും മാനസികാരോഗ്യവും, എന്റെ കുടുംബം യോഗ കുടുംബം എന്നീ വിഷയങ്ങളിലാണ് വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്.
ഉല്‍ഘാടന ദിവസമായ ജൂണ്‍ 4 ന് രോഗപ്രതിരോധത്തിനുള്ള യോഗ എന്ന വിഷയത്തിന്‍ ഇന്ത്യയില്‍ നിന്ന് രാജ്യസഭാ എം പി ഡോക്ടര്‍ വിനയ് സഹസ്രബുദ്ധെ, റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ഡോക്ടര്‍ മുസ്തഫ അല്‍സഈദ്, ശ്രീ ശ്രീ ആയുര്‍വേദ കോളേജ് ആന്‍ഡ് റീസേര്‍ച്ച് സെന്ററിലെ കാന്‍സര്‍ ആന്‍ഡ് ഡയബറ്റിക് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ നിഷ മണികണ്ഠന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ബഹ്റൈനി യുജ് യോഗ പരിശീലകയായ മറിയം അല്‍ അന്‍സാരി, യോഗ തെറാപ്പിസ്റ്റ് ഭാനു അയ്യര്‍ മാലിക്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ നിന്നുള്ള സാംസ്‌കാരിക വിദഗ്ധന്‍ രുദ്രേഷ് കുമാര്‍ സിങ് എന്നിവര്‍ പങ്കെടുക്കും.
ജൂണ്‍ 5, 10, 12, 18, 19 എന്നീ ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക് നടത്തുന്ന വെബ്ബിനാറില്‍ പദ്മശ്രീ നൗഫ് മാര്‍വായി, ഡോക്ടര്‍ സൊമായ അല്‍ ജൗദര്‍, വിയാം സബാര്‍, റാം വൈദ്യ തുടങ്ങിയ അനവധി പ്രമുഖര്‍ പങ്കെടുക്കും. സമാപന സമ്മേളനം അന്തര്‍ദേശിയ യോഗ ദിനമായ ജൂണ്‍ 21 നായിരിക്കും. പരിപാടി ഓണ്‍ലൈന്‍ ആയിരിക്കുമെന്നും എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നും, ബികാസിന്റെ ഫേസ്ബുക്ക് പേജിലും ഇന്ത്യന്‍ എംബസ്സിയുടെ ഫേസ്ബുക്ക് പേജിലും തല്‍സമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 39104176, 39458020, 39234596 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..