ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് സമാപനമായി


.

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാതൃ ദേവാലയമായ ബഹ്റൈന്‍ സെന്റ്‌റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ മുപ്പതാമത് ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് സമാപനമായി. ഇടവക വികാരി റവ ഫാ പോള്‍ മാത്യു അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനറും ഹെഡ്മാസ്റ്ററുമായ ജോര്‍ജ് വര്‍ഗീസ് സ്വാഗതവും, റവ ഫാ പോള്‍ മാത്യു, ബൈബിള്‍ സ്‌കൂള്‍ ഡയറക്ടര്‍ റവ ഡീക്കന്‍ ജെറിന്‍ പി ജോണ്‍, ഇടവക സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ ആശംസകളും നല്‍കി.

ബൈബിള്‍ സ്‌കൂള്‍ റിപ്പോര്‍ട്ട് സെക്രട്ടറി എ പി മാത്യു അവതരിപ്പിച്ചു. ഓ.വി.ബി.എസ് ഡയറക്ടറും മലങ്കര ഓര്‍ത്തഡോക്‌സ് നാഗ്പുര്‍ സെമിനാരി അംഗവുമായ റവ ഡീക്കന്‍ ജെറിന്‍ പി ജോണിന് ഇടവക മെമെന്റോ നല്‍കി ആദരിച്ചു. സമാപന സമ്മേളനത്തിന് ഒവിബിഎസ് സൂപ്രണ്ട് ജീസണ്‍ ജോര്‍ജ് നന്ദി അര്‍പ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ് മിസ്ട്രസ് റെനി ജോണ്‍, സ്റ്റാഫ് സെക്രട്ടറി ബിനു എം ഈപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളുടെ വര്‍ണാഭമായ റാലിയോടെ ആരംഭിച്ച് വിവിധ കലാപരിപാടികള്‍, ഫ്‌ളാഷ് മോബ്, സജി കുടശ്ശനാട് സംവിധാനം ചെയ്ത 'ഞങ്ങള്‍ കണ്ട മഹത്വം' എന്ന ബൈബിള്‍ നാടകവും അരങ്ങേറി. മലങ്കര സഭയിലെ തന്നെ ഏറ്റവും അധികം കുട്ടികള്‍ പങ്കെടുത്ത ഒന്‍പത് ദിവസം നീണ്ടു നിന്ന ഒ.വി.ബി.എസില്‍ പാട്ടുകള്‍,കഥകള്‍,ആക്ഷന്‍ ഗാനങ്ങള്‍, കളറിംഗ് , സ്‌നേഹ വിരുന്ന് എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. അറുനൂറോളം കുട്ടികള്‍ക്കായി എണ്‍പത്തഞ്ചോളം അധ്യാപകരും അന്‍പതോളം അനധ്യാപകരും ഇരുപതോളം വിവിധ കമ്മിറ്റികളും ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിനായി പ്രവര്‍ത്തിച്ചു.


Content Highlights: Bible School

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented