Bhavan's Kuwait Malayalam Toastmasters Club
കുവൈറ്റ് സിറ്റി: കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷം ഒക്ടോബര്‍ 30ന് നടക്കും. ക്ലബ്ബ് പ്രസിഡന്റ് ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രശസ്ത സാഹിത്യകാരന് ജോര്‍ജ് ഓണക്കൂര്‍ മുഖ്യാതിഥിയായിരിക്കും. 'എന്റെ കേരളം' എന്ന മുഖ്യ ചിന്താ വിഷയത്തില്‍ സൂം പ്ലാറ്റ്ഫോമില്‍ നടക്കുന്ന യോഗത്തില്‍ കുവൈറ്റിലും കേരളത്തില്‍ നിന്നുമുള്ള വിശിഷ്ടാതിഥികള്‍ സന്നിഹിതരായിരിക്കും.
ആശയവിനിമയം, നേതൃപാടവം, പ്രസംഗകല തുടങ്ങിയ പാഠ്യ പദ്ധതികളുമായി അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍ പ്രസ്ഥാനത്തിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്.
കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കുവാനും ക്ലബ്ബില്‍ അംഗത്വം എടുക്കുവാനും താല്പര്യമുള്ളവര് ബന്ധപ്പെടുക.
- ഷീബ പ്രമുഖ് (9672 2173)
- പ്രതിഭാ ഷിബു ( 9668 2853)
- ജോണ്‍ മാത്യു പാറപ്പുറത്ത് ( 9910 9344)
പാസ് കോഡ് - KERALAM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..